ദക്ഷിണേന്ത്യയിലെ ഏക ബിജെപി തുരുത്ത്, എന്തുവില കൊടുത്തും തിരിച്ചുപിടിക്കാൻ കോൺഗ്രസ്- കർണാടകയിലെ സമവാക്യങ്ങൾ

ദക്ഷിണേന്ത്യയിലെ ഏക ബിജെപി തുരുത്ത്, എന്തുവില കൊടുത്തും തിരിച്ചുപിടിക്കാൻ കോൺഗ്രസ്- കർണാടകയിലെ സമവാക്യങ്ങൾ ബംഗളൂരു: ദക്ഷിണേന്ത്യയിൽ കാവി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി വിശേഷിപ്പിക്കപ്പെടുന്ന കർണാടകയിൽ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിക്കഴിഞ്ഞു. മെയ് 10-നാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്. 13-നാണ് വോട്ടെണ്ണൽ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പോലും സ്വാധീനമുറപ്പിച്ചിട്ടും കാര്യമായ മുന്നേറ്റം ഉണ്ടാക്കാനാവാത്ത ദക്ഷിണേന്ത്യയിൽ ബി.ജെ.പി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. 224 അംഗ സഭയിൽ 150 സീറ്റുകൾ നേടി താൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ബസവരാജ ബൊമ്മൈ അടുത്തിടെ ബി.ജെ.പി റാലിയിൽ പ്രഖ്യാപിച്ചത്….Read More→

കേരളം ബാംഗ്ലൂരുമായി അടുക്കുന്നു മൈസൂർ ബാംഗ്ലൂർ സ്പീഡ് എത്രയായിരിക്കും

; എത്രയായിരിക്കും സ്‍പീഡ് ലിമിറ്റ് ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കാൻ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഏകദേശം 8,480 കോടി രൂപ ചെലവിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) വികസിപ്പിച്ചെടുത്ത ഈ സൂപ്പര്‍  എക്‌സ്‌പ്രസ് വേയ്ക്ക് 118 കിലോമീറ്റർ നീളമുണ്ട്. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ സഞ്ചരിക്കാനുള്ള സമയം വെറും 75 മിനിറ്റായി കുറയ്ക്കുമെന്ന് ഈ എക്‌സ്പ്രസ് വേ വാഗ്‍ദാനം ചെയ്യുന്നു. നേരത്തെ എടുത്ത മൂന്ന് മണിക്കൂറിൽ നിന്നാണ് ഈ…Read More→

പേരാമ്പ്രയിൽ റെയിൽവേ സ്റ്റേഷൻ വരുന്നു

പേരാമ്പ്രയിലും റെയിൽപാത വരുന്നു ; പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയില്‍ കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരുവിലേക്ക് റെയില്‍പാത നിർമ്മിക്കാനുള്ള പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയില്‍. കൊയിലാണ്ടി, പേരാമ്പ്ര, മുള്ളൻകുന്ന്, നിരവിൽപുഴ, തരുവണ, കൽപ്പറ്റ, മീനങ്ങാടി, പുൽപ്പള്ളി, കൃഷ്ണരാജപുര, എച്ച്.ഡി.കോട്ട്, ഹമ്പാപുര, ബഡിരഗൂഡ് എന്നീ പ്രദേശങ്ങൾ ചേർന്ന് കടകോള റെയിൽവേ സ്റ്റേഷനിൽ അവസാനിക്കുന്ന 190 കിലോമീറ്റർ റെയിൽപാത സ്ഥാപിക്കാനുള്ള പ്രൊപ്പോസലാണ് നൽകിയിരിക്കുന്നത്. വനമേഖലയെ ബാധിക്കാത്ത തരത്തിൽ വയനാട്ടിൽ നിന്നും മൈസൂർ വരെ സാധ്യമായ ഏക…Read More→

വാക്കത്തോണിന്ന് അഭിവാദ്യം നേരാന്‍ അഭിവന്ദ്യരായ ഡോ; എന്‍.എ.മുഹമ്മദ് സാഹിബ് എത്തി.

ബന്ധങ്ങള്‍ ജീവിതത്തിന്‍റെ സൗന്ദര്യമാണ്….വാക്ക്,പ്രവൃത്തി,സാമീപ്യം തുടങ്ങിയവകൊണ്ട് പരസ്പരം സന്തോഷം പകരുംബോളാണ് ബന്ധങ്ങള്‍ വിടര്‍ന്ന് പുഷ്പിക്കുന്നത്… വാക്കത്തോണിന്ന് അഭിവാദ്യം നേരാന്‍ അഭിവന്ദ്യരായ ഡോ; എന്‍.എ.മുഹമ്മദ് സാഹിബ് എത്തി. ആള്‍ ഇന്ത്യ കെ എം സി സി ബേഗ്ലൂര്‍ സെന്‍ട്രല്‍ കമ്മറ്റി. രക്തദാനത്തതിന്‍റെയും സാന്ത്വന പരിചരണത്തിന്‍റെയും മഹത്വം പൊതുജനങ്ങളിലെത്തിക്കുന്നതിന്ന് കണ്ണൂര്‍ മുതല്‍ ബേഗ്ലൂര്‍ വരെ നടത്തിവരുന്ന വാക്കത്തോണിന്ന് പിന്തുണ അര്‍പ്പിച്ചുകൊണ്ട് മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ടും എന്‍.എ.ഹാരിസ് എം എല്‍ എ യുടെ പിതാവുമായ ഡോക്ടര്‍ എന്‍ എ.മുഹമ്മദ് സാഹിബ് എത്തിയത്…Read More→

പെട്രോൾ വില 100 രൂപ കവിഞ്ഞിരിക്കുന്നു

നരേന്ദ്രമോഡിയുടെ അച്ഛാ ദിൻ വന്നിരിക്കുകയാണ് ജനങ്ങൾ റോഡിലേക്ക് ഇറങ്ങേണ്ട എന്നാണ് ലോകത്ത് ഇന്ധന വില കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഇന്ത്യയിൽ കൂടിക്കൊണ്ടിരിക്കുകയാണ്

പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യനിർണയം എങ്ങനെ; രണ്ടാഴ്ച സമയം നൽകി സുപ്രീംകോടതി

ന്യൂഡൽഹി :സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പ്ലസ് ടു പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യനിർണയത്തിനുള്ള മാനദണ്ഡം തയാറാക്കാൻ സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. കോവിഡ് സാഹചര്യത്തിൽ പരീക്ഷകൾ റദ്ദാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്ത കോടതി ഫലപ്രഖ്യാപനത്തിന് എന്ത് മാർഗമാണ് അവലംബിക്കുകയെന്ന് ചോദിച്ചു. നാലാഴ്ചത്തെ സമയം സി.ഐ.എസ്.സി.ഇ തേടിയെങ്കിലും കോടതി അനുവദിച്ചില്ല. സമയം വൈകുന്നത് വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ പഠിക്കാൻ പോകുന്ന വിദ്യാർഥികൾക്ക് തടസമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കോടതി കേസിലെ ഹരജിക്കാർക്ക് ഉറപ്പുനൽകി. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും…Read More→

ലോകത്ത് ആദ്യമായി ചൈനയില്‍ H10N3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചു
Jun 1, 2021

ബെയ്ജിങ്: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സു സ്വദേശിയായ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍(എന്‍.എച്ച്.സി.) അറിയിച്ചു. പനിയെയും മറ്റ് ലക്ഷണങ്ങളെയും തുടര്‍ന്ന് ഏപ്രില്‍ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്. അതേസമയം എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. രോഗകാരണമാകാന്‍ സാധ്യത കുറവുള്ളതോ അല്ലെങ്കില്‍ താരതമ്യേന ഗുരുതരമാകാന്‍ സാധ്യത ഇല്ലാത്തതോ ആയ H10N3 വൈറസ്…Read More→

കണ്ണൂർ : കണ്ണൂർ പാലത്തായി പീഡനക്കേസിൽ നീതി തേടിയുള്ള കുടുംബത്തിൻ്റെ പോരാട്ടം ആശ്വാസം തരുന്നു .

കേസ് അട്ടിമറിക്കാനും പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജനെ സംരക്ഷിക്കാനും ആസൂത്രിത നീക്കമാണ് നടന്നതെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. ഒമ്പത് വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പുതിയ അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരേയും കേസ്സെടുക്കണം. പ്രതിയെ സഹായിക്കുകയും കേസ് അന്വേഷണം അട്ടിമറിക്കാൻ നേതൃത്വം നൽകുകയും ചെയ്ത ഐജി ശ്രീജിത്തിനെ സർവീസിൽ നിന്നും പുറത്താക്കണം. കേസന്വേഷണം അട്ടിമറിക്കാനും അതുവഴി പ്രതിയെ സംരക്ഷിക്കാനും ഗൂഢാലോചന നടന്നുവെന്നതിന് തെളിവുകൾ മുമ്പ് പുറത്തുവന്നിട്ടും പിണറായിയുടെ ആഭ്യന്തര വകുപ്പും പിണറായി…Read More→

ലക്ഷദ്വീപ്: പ്രഫുല്‍ പട്ടേലിനെ തിരികെ വിളിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍

ചെന്നൈ: ജനവിരുദ്ധ നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരികെ വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ‘അവിടെ താമസിക്കുന്ന മുസ്ലിംജനവിഭാഗത്തെ അന്യവത്കരിക്കുന്നതിനായി ജനവിരുദ്ധ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേലിന്റെ നടപടി മനോവേദനയുണ്ടാക്കുന്നു’ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ ഇടപെടുകയും അദ്ദേഹത്തെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നീക്കം ചെയ്യുകയും വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ ശക്തി ബഹുസ്വരതയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എംഡിഎംകെ അധ്യക്ഷന്‍ വൈക്കോയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ രംഗത്തെത്തി….Read More→

ഗുവാഹത്തി: രാജ്യം കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ്. പല രാജ്യങ്ങളും ഇതു കാരണം ഇന്ത്യയിൽ

ഗുവാഹത്തി: രാജ്യം കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ്. പല രാജ്യങ്ങളും ഇതു കാരണം ഇന്ത്യയിൽ നിന്നുള്ള വിമാനസ‍‍ർവ്വീസുകൾ റദ്ദാക്കിയിരിക്കുകയാണ്. എന്നാൽ ഈ നിയന്ത്രണങ്ങൾക്കിടയിലും ഒരു ബിസിനസുകാരൻ കുടുംബസമേതം ദുബായിലേക്ക് പറന്നു. വിവിധ രാജ്യങ്ങളിലായി സുഗന്ധദ്രവ്യങ്ങളുടെ വ്യാപരം നടത്തുന്ന പ്രശസ്ത ബിസിനസുകാരൻ മുഷ്താക് അൻഫറാണ് 55 ലക്ഷം രൂപ മുടക്കി സ്വകാര്യ വിമാനത്തിൽ യാത്ര നടത്തിയത്. അമ്മയോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനും സാമൂഹിക പ്രവർത്തനങ്ങൾക്കും വേണ്ടി അസമിലേക്ക് എത്തിയതായിരുന്നു അൻഫർ. എന്നാൽ കോവിഡ് 19 രണ്ടാം തരംഗം…Read More→

2% OFF