ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാന്‍ യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാന്‍ യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി
ദീർഘകാലബഹിരാകാശ ദൗത്യത്തിലൂടെ ചരിത്രം കുറിച്ച യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി വീണ്ടുമൊരു ചരിത്ര നേട്ടത്തിനൊരുങ്ങുന്നു. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാനുള്ള തയ്യാറെടുപ്പുകൾക്കാണ് നിയാദി തുടക്കം കുറിച്ചത്.ഈ മാസം 28നാണ് ‘സ്പേസ്വാക്’ നിശ്ചയിച്ചിട്ടുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി മണിക്കൂറുകളോളം അന്തരീക്ഷത്തിൽ അദ്ദേഹം ചെലവഴിക്കും. സുപ്രധാന ദൗത്യത്തെ കുറിച്ചുള്ള പ്രഖ്യാപനം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ്കൗൺസിൽ ചെയർമാനുമായ ശൈഖ്ഹംദാൻ ബിൻ മുഹമ്മദ്ബിൻ റാശിദ് അൽ മക്തൂമാണ് ട്വിറ്ററിലൂടെ നടത്തിയത്. നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫൻ ബോവനൊപ്പമാണ് അൽ നിയാദി ബഹിരാകാശത്ത് ചരിത്ര നടത്തത്തിന് ഇറങ്ങുക. ഇരുവരും പുറത്തിങ്ങുമ്പോൾ ബഹിരാകാശ നിലയത്തിന്‍റെ സയൻസ് ലബോറട്ടറിയുടെ പുറംഭാഗത്ത് സ്ഥാപിച്ചിട്ടുള്ള കമ്മ്യൂണിക്കേഷൻ ഹാർഡ്‌വെയർ മാറ്റിസ്ഥാപിക്കുന്ന ജോലി പൂർത്തിയാക്കും. 1998ൽ ബഹിരാകാശ നിലയം സ്ഥാപിച്ചതിനെ തുടർന്ന് ഇതുവരെ 259 യാത്രികരാണ് ബഹിരാകാശത്ത് ഒഴുകിനടന്നത്. 2018 മുതൽ ബഹിരാകാശ നടത്തത്തിനായി അൽ നിയാദി പരിശീലനം അൽ നിയാദിനടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

2% OFF