STCH PALLIATIVE HOME CARE പ്രവർത്തന റിപ്പോർട്ട്

STCH PALLIATIVE HOME CARE പ്രവർത്തന റിപ്പോർട്ട്

14-04-2024 BENGALURU

അഞ്ച് സെൻ്റെറുകൾ- അതിന് കീഴിൽ ഇരുനൂറോളം വരുന്ന പരിശീലനം ലഭിച്ച വളണ്ടിയേസ്- രണ്ടായിരത്തി എഴുനൂറിൽപരം രോഗികൾ- അഞ്ച് വർഷത്തിനുള്ളിൽ മുപ്പത്തി മൂവായിരത്തിലധികം തവണ രോഗികളുടെ വീട്ടിലെത്തി പരിചരണം നടത്തി- അതിൽ വീടില്ലാത്ത തെരുവിന്റെ മക്കളും ഉൾപ്പെടും….
ഇതുവരെ ഒരു കോടിയിലധികം രൂപയാണ് അതിന് വേണ്ടി കണ്ടെത്തിയത്-ഒട്ടനവധി ആളുകളുടെ ശാരീരിക ഇടപെടൽ എല്ലാത്തിനും മുകളിൽ•••••

ഇതൊന്നു എടുത്തുപറഞ്ഞ് ആളാവുകയല്ല
ഒരു മനുഷ്യൻ ജീവനുവേണ്ടി പിടയുന്നത് കൺമുന്നിൽ കണ്ടിട്ടും ഒന്നും ചെയ്യാനോ ആരെക്കൊണ്ടെങ്കിലും വല്ലതും ചെയ്യിപ്പിക്കാനോ സാമാന്യ സംസ്കാരം ഇല്ലാത്തവരുടെ നാട്ടിൽ നിന്നും ചിലതൊക്കെ പറഞ്ഞു പോകുകയാണ്….

തനിക്ക് തൻ്റേതെന്ന് മാത്രം ചിന്തിച്ച് അധികമാളുകളും പാഞ്ഞു കൊണ്ടിരിക്കുമ്പോൾ ചിലരുടെ ജീവിതവും അവർ വരച്ചുകാട്ടുന്ന സാമൂഹ്യ നീതിയും പറയാതെ വയ്യ: കാണാതെ പോകരുത്….!!!

വർത്തമാനകാല മനുഷ്യർ ജീവിക്കുന്ന അന്തരീക്ഷവും കഴിക്കുന്ന ഭക്ഷണവും തുടരുന്ന ജീവിത ശൈലികളും അതിവേഗം മാലോകരെ രോഗികളാക്കി മാറ്റുകയാണ് അതിനിടയിൽ സ്ട്രോക്കും ബ്ലോക്കും തല ചുറ്റി വീഴലും…!!!

എല്ലാത്തിന്റെയും അനന്തര ഫലമെന്നോണം കിടപ്പു രോഗികളും രോഗങ്ങളുടെ വൈവിധ്യവും വർധിച്ചു വരുന്നു…

2019 ൽ പാലിയേറ്റീവ് രംഗത്ത് STCH കാലെടുത്തു വെച്ചപ്പോഴാണ് പല മനുഷ്യരുടെയും രോഗാവസ്ഥകളുടെ ആഴവും പരപ്പും കാഠിന്യവും പലർക്കും നേരിട്ട് ബോധ്യമായത്.
വളരെ പ്രഫഷണലായി ആ യാത്ര അജയ്യമായി മുന്നോട്ടു പോകുകയാണ് ഈ വഴിയിൽ പലരുടെയും സഹായങ്ങൾ ലഭിച്ചിട്ടുണ്ട് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു എല്ലാം സ്നേഹത്തോടെ ഓർക്കുന്നു.

ആയുസ്സിന് അവധി കുറിക്കപ്പെട്ടു കഴിഞ്ഞിട്ടും പ്രതീക്ഷയോടെ പലരോഗികളും ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുന്നത് STCH പാലിയേറ്റീവിൻ്റെ ക്രിയാത്മകമായ പ്രവർത്തനം കൊണ്ടാണ്.

കരുണയുടെയും സാന്ത്വനത്തിന്റെയും തലോടലാണ് ഓരോ കിടപ്പ് രോഗിക്കും വേണ്ടത് അവരുടെ നിസഹയമായ കണ്ണുകളിൽ ശൂന്യത മാത്രമാണ് അവശേഷിക്കുന്നത് നമുക്ക് നൽകാം കരുണയുടെ കരുതലിന്റെയും കരസ്പർശങ്ങൾ

𝓂ℯ𝒹𝒾𝒶 𝓌𝒾𝓃ℊ….
𝗔 𝗜 𝗞 𝗠 𝗖 𝗖 𝗕𝗘𝗡𝗚𝗔𝗟𝗨𝗥𝗨

Leave a Reply

Your email address will not be published. Required fields are marked *

2% OFF