പെട്രോൾ വില 100 രൂപ കവിഞ്ഞിരിക്കുന്നു

നരേന്ദ്രമോഡിയുടെ അച്ഛാ ദിൻ വന്നിരിക്കുകയാണ് ജനങ്ങൾ റോഡിലേക്ക് ഇറങ്ങേണ്ട എന്നാണ് ലോകത്ത് ഇന്ധന വില കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഇന്ത്യയിൽ കൂടിക്കൊണ്ടിരിക്കുകയാണ്

പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യനിർണയം എങ്ങനെ; രണ്ടാഴ്ച സമയം നൽകി സുപ്രീംകോടതി

ന്യൂഡൽഹി :സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പ്ലസ് ടു പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യനിർണയത്തിനുള്ള മാനദണ്ഡം തയാറാക്കാൻ സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. കോവിഡ് സാഹചര്യത്തിൽ പരീക്ഷകൾ റദ്ദാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്ത കോടതി ഫലപ്രഖ്യാപനത്തിന് എന്ത് മാർഗമാണ് അവലംബിക്കുകയെന്ന് ചോദിച്ചു. നാലാഴ്ചത്തെ സമയം സി.ഐ.എസ്.സി.ഇ തേടിയെങ്കിലും കോടതി അനുവദിച്ചില്ല. സമയം വൈകുന്നത് വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ പഠിക്കാൻ പോകുന്ന വിദ്യാർഥികൾക്ക് തടസമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കോടതി കേസിലെ ഹരജിക്കാർക്ക് ഉറപ്പുനൽകി. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും…Read More→

ലോകത്ത് ആദ്യമായി ചൈനയില്‍ H10N3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചു
Jun 1, 2021

ബെയ്ജിങ്: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സു സ്വദേശിയായ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍(എന്‍.എച്ച്.സി.) അറിയിച്ചു. പനിയെയും മറ്റ് ലക്ഷണങ്ങളെയും തുടര്‍ന്ന് ഏപ്രില്‍ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്. അതേസമയം എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. രോഗകാരണമാകാന്‍ സാധ്യത കുറവുള്ളതോ അല്ലെങ്കില്‍ താരതമ്യേന ഗുരുതരമാകാന്‍ സാധ്യത ഇല്ലാത്തതോ ആയ H10N3 വൈറസ്…Read More→

കണ്ണൂർ : കണ്ണൂർ പാലത്തായി പീഡനക്കേസിൽ നീതി തേടിയുള്ള കുടുംബത്തിൻ്റെ പോരാട്ടം ആശ്വാസം തരുന്നു .

കേസ് അട്ടിമറിക്കാനും പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജനെ സംരക്ഷിക്കാനും ആസൂത്രിത നീക്കമാണ് നടന്നതെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. ഒമ്പത് വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പുതിയ അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരേയും കേസ്സെടുക്കണം. പ്രതിയെ സഹായിക്കുകയും കേസ് അന്വേഷണം അട്ടിമറിക്കാൻ നേതൃത്വം നൽകുകയും ചെയ്ത ഐജി ശ്രീജിത്തിനെ സർവീസിൽ നിന്നും പുറത്താക്കണം. കേസന്വേഷണം അട്ടിമറിക്കാനും അതുവഴി പ്രതിയെ സംരക്ഷിക്കാനും ഗൂഢാലോചന നടന്നുവെന്നതിന് തെളിവുകൾ മുമ്പ് പുറത്തുവന്നിട്ടും പിണറായിയുടെ ആഭ്യന്തര വകുപ്പും പിണറായി…Read More→

ലക്ഷദ്വീപ്: പ്രഫുല്‍ പട്ടേലിനെ തിരികെ വിളിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍

ചെന്നൈ: ജനവിരുദ്ധ നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരികെ വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ‘അവിടെ താമസിക്കുന്ന മുസ്ലിംജനവിഭാഗത്തെ അന്യവത്കരിക്കുന്നതിനായി ജനവിരുദ്ധ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേലിന്റെ നടപടി മനോവേദനയുണ്ടാക്കുന്നു’ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ ഇടപെടുകയും അദ്ദേഹത്തെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നീക്കം ചെയ്യുകയും വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ ശക്തി ബഹുസ്വരതയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എംഡിഎംകെ അധ്യക്ഷന്‍ വൈക്കോയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ രംഗത്തെത്തി….Read More→

ഗുവാഹത്തി: രാജ്യം കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ്. പല രാജ്യങ്ങളും ഇതു കാരണം ഇന്ത്യയിൽ

ഗുവാഹത്തി: രാജ്യം കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ്. പല രാജ്യങ്ങളും ഇതു കാരണം ഇന്ത്യയിൽ നിന്നുള്ള വിമാനസ‍‍ർവ്വീസുകൾ റദ്ദാക്കിയിരിക്കുകയാണ്. എന്നാൽ ഈ നിയന്ത്രണങ്ങൾക്കിടയിലും ഒരു ബിസിനസുകാരൻ കുടുംബസമേതം ദുബായിലേക്ക് പറന്നു. വിവിധ രാജ്യങ്ങളിലായി സുഗന്ധദ്രവ്യങ്ങളുടെ വ്യാപരം നടത്തുന്ന പ്രശസ്ത ബിസിനസുകാരൻ മുഷ്താക് അൻഫറാണ് 55 ലക്ഷം രൂപ മുടക്കി സ്വകാര്യ വിമാനത്തിൽ യാത്ര നടത്തിയത്. അമ്മയോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനും സാമൂഹിക പ്രവർത്തനങ്ങൾക്കും വേണ്ടി അസമിലേക്ക് എത്തിയതായിരുന്നു അൻഫർ. എന്നാൽ കോവിഡ് 19 രണ്ടാം തരംഗം…Read More→

ജൂൺ 7 വരെ ലോക്ക് ഡൗൺ നീട്ടി; നഗരത്തിൽ കർശ്ശനമായി നടപ്പാക്കും.

ബെംഗളൂരു : സംസ്ഥാനത്ത് ജൂൺ 7 വരെ ലോക്ക് ഡൗൺ നീട്ടി കോവിഡ് വിദഗ്ധ സമിതിയുടെ അഭിപ്രായത്തെ തുടർന്നാണ് ഈ തീരുമാനം എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. മുൻപ് മെയ് 24 വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്, അത് ജൂൺ 7 രാവിലെ 6 മണിവരെയാണ് നീട്ടിയത്. സമ്പൂർണ ലോക്ക്ഡൗണിൽ ഇതുവരെ തുടർന്നിരുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ തന്നെ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. രാവിലെ 6 മുതൽ 10 വരെ അവശ്യസാധനങ്ങൾ ലഭിക്കും എന്നാൽ 9:45 ന്…Read More→

2% OFF