സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ്; മരുമകന്‍റെ ഓഡിറ്ററുടെയും എം.എല്‍.എയുടെയും വീട്ടില്‍ റെയ്ഡ്


ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ഉന്നമിട്ട് ആദായ നികുതി വകുപ്പ്. സ്റ്റാലിന് ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ച ജി സ്ക്വയർ റിലേഷൻസ് സ്ഥാപനങ്ങളിൽ റെയ്ഡ്. തമിഴ്നാട്ടിലും കർണാടകയിലുമായി 50 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.Inco24, 2023സ്റ്റാലിന്റെ മരുമകൻ ശബരീശന്‍റെ ഓഡിറ്ററുടെ വസതിയിലും ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡും പരിശോധനയും നടത്തിവരികയാണ്. ഡി.എം.കെ എം.എൽ.എ എം.കെ മോഹൻ, മകൻ കാർത്തിക് എന്നിവരുടെ വസതികളിലും റെയ്ഡ് നടക്കുന്നുണ്ട്.സ്റ്റാലിന്‍റെ കുടുംബത്തിന് ജി സ്ക്വയര്‍ റിലേഷന്‍സില്‍ ബിനാമി നിക്ഷേപമുണ്ടെന്ന് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ ആരോപിച്ചിരുന്നു. പിതാവ് കരുണാനിധിയുടെ മന്ത്രിസഭയിൽ സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായിരുന്നപ്പോൾ ജി-സ്‌ക്വയറിന് പിന്തുണ ലഭിച്ചിരുന്നതായി ആരോപണമുണ്ടായിരുന്നു.സ്റ്റാലിൻ്റെ മകനും നിലവിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും മരുമകൻ ശബരീശനും അനധികൃതമായി സ്വത്ത് സമ്പാദിച്ചിരുന്നുവെന്നും അണ്ണാമലൈ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

2% OFF