പഞ്ചാബിലെ മുന്‍ ഡിജിപി, ജൂലിയസ് റെബെയ്റോ
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കയച്ച കത്ത്
കഴിഞ്ഞ 60 വര്‍ഷം കൊണ്ട് ഇന്ത്യ എന്ത് നേടി എന്ന് ചോദിച്ച് സ്റ്റേജില്‍ കയറി നിന്ന് ആക്രോശിച്ചിട്ട് കാര്യമില്ല മോദി ജി. നമ്മുടെ രാജ്യത്തെ പൗരന്മാര്‍

വിഡ്ഢികളാണെന്നാണോ നിങ്ങള്‍ കരുതുന്നത്?
300 വര്‍ഷത്തിലേറെയായി ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന ഒരു രാജ്യത്തിന്റെ

പ്രധാനമന്ത്രിയാണ് താങ്കള്‍. അക്കാലത്ത് ജനങ്ങള്‍ അടിമകളെപ്പോലെ ജീവിച്ചു. സ്വാതന്ത്ര്യാനന്തരം 1947-ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് പൂജ്യത്തില്‍ നിന്നാണു തുടങ്ങിയത്. ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ച മാലിന്യശേഖരമല്ലാതെ മറ്റൊന്നും ഈ നാട്ടില്‍ ഉണ്ടായിരുന്നില്ല. അവര്‍ ഇന്ത്യ വിട്ടശേഷം, ഒരു മൊട്ടുസൂചി പോലും ഉല്‍പ്പാദിപ്പിക്കാനുള്ള വിഭവങ്ങള്‍ ഇവിടില്ലായിരുന്നു. രാജ്യത്തെ 20 ഗ്രാമങ്ങളില്‍ മാത്രമാണ് വൈദ്യുതി ലഭ്യമായിരുന്നത്. 20
രാജാക്കന്മാര്‍ക്കു മാത്രമേ ടെലിഫോണ്‍ സൗകര്യം ലഭ്യമായിരുന്നുള്ളൂ. കുടിവെള്ള വിതരണവും ഉണ്ടായിരുന്നില്ല. 10 ചെറിയ അണക്കെട്ടുകള്‍ മാത്രമാണുണ്ടായിരുന്നത്. ആശുപത്രികളില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല, വളമില്ല, തീറ്റയില്ല, കൃഷിക്ക് വെള്ളമില്ല. തൊഴിലുകളൊന്നും ഉണ്ടായിരുന്നില്ല.
രാജ്യത്തുടനീളം പട്ടിണിയായിരുന്നു. നിരവധി ശിശുമരണങ്ങളുണ്ടായിക്കൊണ്ടിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തികളില്‍ വളരെ കുറച്ച് സൈനിക ഉദ്യോഗസ്ഥര്‍ മാത്രമാണുണ്ടായിരുന്നത്. 4 വിമാനങ്ങള്‍, 20 ടാങ്കുകള്‍, രാജ്യത്തിന്റെ 4 വശങ്ങളില്‍ പൂര്‍ണ്ണമായി തുറന്ന അതിര്‍ത്തികള്‍. വളരെ കുറച്ചു റോഡുകളും പാലങ്ങളും. ശൂന്യമായ ഖജനാവ്.
ഈ സാഹചര്യത്തിലാണ് നെഹ്റു അധികാരത്തിലെത്തിയത്.
60 വര്‍ഷങ്ങള്‍ക്ക് ശേഷം എന്താണ് ഇന്ത്യ? ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തികളിലൊന്ന്. ആയിരക്കണക്കിന് യുദ്ധവിമാനങ്ങള്‍, ടാങ്കുകള്‍. ലക്ഷക്കണക്കിന് വ്യവസായ സ്ഥാപനങ്ങള്‍. മിക്കവാറും എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി. നൂറുകണക്കിന് വൈദ്യുത നിലയങ്ങള്‍. ലക്ഷക്കണക്കിന് കിലോമീറ്റര്‍ ദേശീയ പാതകളും മേല്‍പ്പാലങ്ങളും. പുതിയ റെയില്‍വേ പദ്ധതികള്‍, സ്റ്റേഡിയങ്ങള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, ടെലിവിഷന്‍ മിക്ക ഇന്ത്യന്‍ വീടുകളിലും, എല്ലാവര്‍ക്കും ടെലിഫോണ്‍. രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കാനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും, ബാങ്കുകള്‍, സര്‍വ്വകലാശാലകള്‍, എയിംസ്, ഐഐടികള്‍, ഐഐഎമ്മുകള്‍, ആണവായുധങ്ങള്‍, സബ്-മറൈനുകള്‍, ആണവ നിലയങ്ങള്‍, ഐഎസ്ആര്‍ഒ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാഹോര്‍ വരെ ഇന്ത്യന്‍ സൈന്യം കുതിക്കുന്നു… പാകിസ്ഥാനെ രണ്ടായി വിഭജിക്കുന്നു. ഒരു ലക്ഷം സൈനികരും പാക്കിസ്ഥാനിലെ കമാന്‍ഡര്‍മാരും ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങുന്നു. ഇന്ത്യ ധാതുക്കളും ഭക്ഷ്യവസ്തുക്കളും കയറ്റുമതി ചെയ്യാന്‍ തുടങ്ങി. ശ്രീമതി ഇന്ദിരാഗാന്ധിയുടെ ബാങ്ക് ദേശസാല്‍ക്കരണം. കമ്പ്യൂട്ടറുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. അങ്ങനെ, ഇന്ത്യയിലും രാജ്യത്തിന് പുറത്തുമായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.
വിവരസാങ്കേതികവിദ്യ ഉപയോഗിച്ചാണല്ലോ താങ്കള്‍ പ്രധാനമന്ത്രിയായത്. പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍, ലോകത്തിലെ ഏറ്റവും മികച്ച 10 സമ്പദ്വ്യവസ്ഥകളില്‍ ഒന്നായിരുന്നു ഇന്ത്യ. ഇതു കൂടാതെ, ജിഎസ്എല്‍വി, മംഗള്‍യാന്‍, മോണോറെയില്‍, മെട്രോ റെയില്‍, രാജ്യാന്തര വിമാനത്താവളങ്ങള്‍, പൃഥ്വി, അഗ്‌നി, നാഗ്, ആണവ അന്തര്‍വാഹിനികള്‍.. ഇതെല്ലാം നിങ്ങള്‍ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ്തന്നെ നേടിയെടുത്തതാണ്.
അതുകൊണ്ട്, 60 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് എന്ത് നേടി എന്ന് ആക്രോശിച്ച് ആളുകളുടെ അടുത്തേക്ക് വരരുത്.
ചില പുനര്‍നാമകരണങ്ങള്‍, പ്രതിമ സ്ഥാപിക്കല്‍, പശുരാഷ്ട്രീയം കളിക്കല്‍, ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍, ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍, ഹിന്ദുക്കള്‍ക്കും ദലിതര്‍ക്കുമിടയില്‍, ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ ഭിന്നത സൃഷ്ടിക്കുക, നിങ്ങളുടെ പരാജയപ്പെട്ട നോട്ട് നിരോധനം എന്നിവയല്ലാതെ കഴിഞ്ഞ 9 വര്‍ഷമായി നിങ്ങള്‍ എന്താണ് നേടിയതെന്ന് ജനങ്ങളോട് പറയുക. മോശമായി നടപ്പിലാക്കിയ നോട്ട് നിരോധനവും ആളുകളെ നീണ്ട ക്യൂവില്‍ നിര്‍ത്തുകയും മരണത്തിനുവരെ വഴിതെളിക്കുകയും അല്ലാതെ എന്തുണ്ടു നിങ്ങള്‍ക്ക് അവകാശപ്പെടാന്‍? കപട ബി.ജെ.പിക്കാര്‍ മുമ്പൊക്കെ വിദേശനിക്ഷേപത്തെ(എഫ്.ഡി.ഐ) എതിര്‍ത്തുകൊണ്ടിരുന്നു. ഇപ്പോള്‍, അവര്‍ എഫ്.ഡി.ഐയെ ലജ്ജയില്ലാതെ പിന്തുണയ്ക്കുന്നു..
ബി.ജെ.പി ഇന്ത്യയെ അംബാനിക്കും അദാനിക്കും വിറ്റുകൊണ്ടിരിക്കുന്നു. റഫാല്‍ ഇടപാടാണ് ഒരുദാഹരണം. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എച്ച്.എ.എല്ലിനെ മറികടന്നാണ് 2 മാസം മാത്രം പഴക്കമുള്ള, അനില്‍ അംബാനിയുടെ കമ്പനിയുമായി റഫാല്‍ ഇടപാടു നടത്തിയത്. പെട്രോളിനും ഡീസലിനും എല്‍പിജിക്കും കൂടുതല്‍ നികുതി ചുമത്തി വില
വര്‍ധിപ്പിച്ചു, പാവപ്പെട്ടവരില്‍ നിന്ന് മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ കഴിയാതെ വന്നതിന് എസ്ബിഐ വഴി 1771 കോടി രൂപ പിഴയായി മോദി സര്‍ക്കാര്‍ പിരിച്ചെടുത്തു. ഇവിടെ അമിത് ഷായുടെ മകന്‍ ശൗര്യ ഡോവലിനും അംബാനികള്‍ക്കും അദാനിക്കും ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിനും ബിജെപിയെ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്കും മാത്രമാണു വികസനം നടക്കുന്നത്. 3000 കോടി രൂപയാണ് മോഡി സര്‍ക്കാര്‍ ഗംഗാ നദി ശുദ്ധീകരിക്കാന്‍ ചെലവഴിച്ചത്. അതില്‍ നടന്ന അഴിമതി എത്രമാത്രമെന്ന് ഗംഗയില്‍ ഒന്നു മുങ്ങിനിവര്‍ന്നാല്‍, ദേഹത്തടിയുന്ന മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ആര്‍ക്കും ബോധ്യമാകും.
ഇത് കോണ്‍ഗ്രസിന്റെ പ്രചാരണത്തിനുള്ള പരസ്യമല്ല. എത്ര മായ്ക്കാൻ ശ്രമിച്ചാലും മായാത്ത സത്യങ്ങളാണ്. കഴിഞ്ഞ 60 വര്‍ഷമായി നമ്മുടെ രാജ്യം നല്ലതല്ലെന്ന് ഓരോ തവണയും നിലവിലെ സര്‍ക്കാര്‍ പറയുമ്പോള്‍ അത് തന്റെ ബുദ്ധിക്ക് അപമാനമായി തോന്നുന്ന ഒരു വിവരമുള്ള വോട്ടര്‍ മാത്രമാണ് ഞാന്‍.


വിലപേശാവുന്ന ഒന്നല്ല മാന്യത!
. . .
പരിഭാഷ: സെബാസ്റ്റ്യന്‍ വട്ടമറ്റം