കേരളം ബാംഗ്ലൂരുമായി അടുക്കുന്നു മൈസൂർ ബാംഗ്ലൂർ സ്പീഡ് എത്രയായിരിക്കും

; എത്രയായിരിക്കും സ്‍പീഡ് ലിമിറ്റ് ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കാൻ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഏകദേശം 8,480 കോടി രൂപ ചെലവിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) വികസിപ്പിച്ചെടുത്ത ഈ സൂപ്പര്‍  എക്‌സ്‌പ്രസ് വേയ്ക്ക് 118 കിലോമീറ്റർ നീളമുണ്ട്. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ സഞ്ചരിക്കാനുള്ള സമയം വെറും 75 മിനിറ്റായി കുറയ്ക്കുമെന്ന് ഈ എക്‌സ്പ്രസ് വേ വാഗ്‍ദാനം ചെയ്യുന്നു. നേരത്തെ എടുത്ത മൂന്ന് മണിക്കൂറിൽ നിന്നാണ് ഈ…Read More→

ഫ്രാന്‍സിനെ ഞെട്ടിച്ച് ടുണീഷ്യ; ഡെന്മാര്‍ക്കിനെ തകര്‍ത്ത് ഓസ്‌ട്രേലിയ പ്രീക്വാര്‍ട്ടറില്‍

ഫ്രാന്‍സിനെ ഞെട്ടിച്ച് ടുണീഷ്യ; ഡെന്മാര്‍ക്കിനെ തകര്‍ത്ത് ഓസ്‌ട്രേലിയ പ്രീക്വാര്‍ട്ടറില്‍ദോഹ: ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരെ ഞെട്ടിച്ച് ടുണീഷ്യ. അനായാസ വിജയം തേടിയിറങ്ങിയ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടൂണീഷ്യ അട്ടിമറിച്ചത്. ഇരു ടീമുകളും വലിയ ആക്രമണങ്ങള്‍ക്ക് മുതിരാതിരുന്ന ആദ്യപകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല.രണ്ടാം പകുതിയില്‍ 58-ാം മിനുട്ടില്‍ വാബി ഖസ്‌റിയുടെ ഗോളിലൂടെയാണ് നിലവിലെ ചാമ്പ്യന്മാര്‍ക്കെതിരെ ടുണീഷ്യ മുന്നിലെത്തിയത്. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെയും ഗ്രീസ്മാനെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയായിരുന്നു ഫ്രാന്‍സ് കളത്തിലിറങ്ങിയത്. ഒരു ഗോള്‍ വഴങ്ങിയതോടെ…Read More→

ഇന്നത്തെ അർജന്റീനയുടെ ഗോൾ നിർണായകമായിരുന്നു പൊളിച്ചു മെസ്സി

ഗോള്‍ തടഞ്ഞ ഗോള്‍ കീപ്പര്‍മാരുടെ കളി; ആദ്യ പകുതി സമനിലയില്‍ അര്‍ജന്‍റീനയും മെക്സിക്കോയും തമ്മിലുള്ള മത്സരത്തിന്‍റെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ബോള്‍ പോസിഷനില്‍ അര്‍ജന്‍റീന ഏറെ മുന്നിട്ടു നിന്നപ്പോള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയം പ്രകടമായിരുന്നു. 34ആം മിനുറ്റില്‍ ഡീപോളിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കും ഉപയോഗപ്പെടുത്താനായില്ല. മെസിയുടെ ഫ്രീകിക്ക് അത്ഭുതകരമായി തന്നെ ഒചാവോ കൈപിടിയിലാക്കി. 42ആം മിനുറ്റില്‍ ക്യാപ്റ്റന്‍ ഗോര്‍ഡാഡോയെ മെക്സിക്കോ പിന്‍വലിച്ച് എറിക് ഗുട്ടറസിനെ ഗ്രൗണ്ടിലിറക്കി. 45ആം മിനുറ്റില്‍ മെക്സിക്കോ താരം വേഗ തൊടുത്ത ഫ്രീ…Read More→

ഭാരത് ജോഡോ യാത്രയിൽ പ്രിയങ്കാ ഗാന്ധി ഇന്ന് പങ്ക് ചേരും; ആവേശത്തിൽ അണികൾ

ഭാരത് ജോഡോ യാത്രയിൽ പ്രിയങ്കാ ഗാന്ധി ഇന്ന് പങ്ക് ചേരും; ആവേശത്തിൽ അണിക◻️◻️ 23rd November, 2022◻️◻️ഡൽഹി: പ്രിയങ്കാ ഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേരും. മധ്യപ്രദേശിലെത്തുന്ന യാത്രയിൽ വൈകുന്നേരം പ്രിയങ്ക ഭാഗമാകും. നാല് ദിവസം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഇതാദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. ശനിയാഴ്ച പ്രിയങ്കയുടെ വാർത്താ സമ്മേളനവുമുണ്ടാകും.ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്തുമെന്ന വിവരം പുറത്തുവന്നിരുന്നു. ഗുജറാത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോൺഗ്രസിന്‍റെ ആലോചന. കോണ്‍ഗ്രസ്…Read More→

ലോകം മുഴുവൻ ആവേശത്തിൽ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തിരി തെളിയും

കാത്തിരിപ്പിന് വിട; കാൽപന്ത് പൂരത്തിന് ഇന്ന് കൊടിയേറും ലോകം മുഴുവനുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഖത്തർ ലോകകപ്പിന് ഇന്ന് തിരിതെളിയും. ദോഹയിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് ലോകകപ്പിന് തുടക്കമാവുക. വിശ്വ കിരീടത്തിനായുള്ള പോരാട്ടത്തിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. എട്ട് സ്റ്റേഡിയങ്ങളിലായി, എട്ട് ഗ്രൂപ്പുകളാക്കി തിരിച്ച 32 ടീമുകൾ തമ്മിലാണ് ഖത്തറിലെ പോരാട്ടം. ലോകകപ്പ് ചരിത്രത്തിൽ 32 ടീമുകൾ മാറ്റുരയ്ക്കുന്ന അവസാന ലോകകപ്പാണ് ഖത്തറിലേത്. 2018 ജൂലൈ…Read More→

ജോലി പോയാൽ 3 മാസം ശമ്പളത്തിന്റെ 60%; യുഎഇയിൽ ഇൻഷൂറൻസ് പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ…

ജോലി പോയാൽ 3 മാസം ശമ്പളത്തിന്റെ 60%; യുഎഇയിൽ ഇൻഷൂറൻസ് പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ… യുഎഇയിൽ ജോലി നഷ്ടപ്പെടുന്നവർക്ക് തൊഴിൽമന്ത്രാലയം പ്രഖ്യാപിച്ച ഇൻഷൂറൻസ് പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ഗവൺമെൻറ് പുറത്തുവിട്ടു. മാസം അഞ്ച് ദിർഹം നൽകി ഈ പദ്ധതിയിൽ ജീവനക്കാർക്ക് അംഗമാകാമെന്നും പ്രീമിയം അടക്കേണ്ടത് ജീവനക്കാരാണെന്നും സ്ഥാപനമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ശമ്പളത്തിന്റെ 60 ശതമാനം വരെ മൂന്നുമാസം ഉറപ്പാക്കുന്ന പദ്ധതിയാണ് യു എ ഇ തൊഴിൽമന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചത്. അടുത്തവർഷം ജനുവരി ഒന്ന് മുതലാണ്…Read More→

പതിനാറ് കരുത്തരായ ടീം മാറ്റുരയ്ക്കുന്ന ഫുട്ബോള്‍ മാമാങ്കം ഇന്ന്.

28/10 fridayഎതിരാളികളെ മലര്‍ത്തി അടിക്കാന്‍ പുതിയ തന്ത്രങ്ങളുടെ കെട്ടയിച്ചുകൊണ്ട്, ബെംഗളൂരു നഗരത്തിന്‍റെ സ്വന്തം ഫുട്ബോള്‍ സ്റ്റേഡിയത്തിന്ന് കാരുണ്ണ്യത്തിന്‍റെ ഉത്സാഹവും കളിയുടെ ആവേശവും സമ്മാനിക്കാന്‍….പതിനാറ് കരുത്തരായ ടീം മാറ്റുരയ്ക്കുന്ന ഫുട്ബോള്‍ മാമാങ്കം ഇന്ന്. സമൂഹവിവാഹത്തോടനുബന്ധിച്ചു നടത്തുന്ന ഫുട്ബോള്‍ മത്സരം ഇന്ന് നെഞ്ചുറപ്പും ചങ്കുറപ്പുമായ് കാല്‍പന്തുകളിയിലെ ഒടുങ്ങാത്ത ഗോള്‍ ദാഹവുമായ് ജയിക്കാന്‍ വേണ്ടിമാത്രം പടപൊരുതാനെത്തുന്ന കരുത്തുറ്റ സംഘങ്ങള്‍… സുന്ദരമായ പകല്‍ വെളിച്ചം പൊലിയുന്ന ഇന്ന് രാത്രി ഇരവിന്‍റെ അട്ടഹാസങ്ങില്‍ പാതിമയക്കത്തിന്‍റെ ആലസ്യമില്ലാതെ ഉത്സവ ലഹരിയുടെ കളിയാരവം സമ്മാനിക്കാന്‍ ആള്‍ ഇന്ത്യ…Read More→

വാക്കത്തോണിന്ന് അഭിവാദ്യം നേരാന്‍ അഭിവന്ദ്യരായ ഡോ; എന്‍.എ.മുഹമ്മദ് സാഹിബ് എത്തി.

ബന്ധങ്ങള്‍ ജീവിതത്തിന്‍റെ സൗന്ദര്യമാണ്….വാക്ക്,പ്രവൃത്തി,സാമീപ്യം തുടങ്ങിയവകൊണ്ട് പരസ്പരം സന്തോഷം പകരുംബോളാണ് ബന്ധങ്ങള്‍ വിടര്‍ന്ന് പുഷ്പിക്കുന്നത്… വാക്കത്തോണിന്ന് അഭിവാദ്യം നേരാന്‍ അഭിവന്ദ്യരായ ഡോ; എന്‍.എ.മുഹമ്മദ് സാഹിബ് എത്തി. ആള്‍ ഇന്ത്യ കെ എം സി സി ബേഗ്ലൂര്‍ സെന്‍ട്രല്‍ കമ്മറ്റി. രക്തദാനത്തതിന്‍റെയും സാന്ത്വന പരിചരണത്തിന്‍റെയും മഹത്വം പൊതുജനങ്ങളിലെത്തിക്കുന്നതിന്ന് കണ്ണൂര്‍ മുതല്‍ ബേഗ്ലൂര്‍ വരെ നടത്തിവരുന്ന വാക്കത്തോണിന്ന് പിന്തുണ അര്‍പ്പിച്ചുകൊണ്ട് മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ടും എന്‍.എ.ഹാരിസ് എം എല്‍ എ യുടെ പിതാവുമായ ഡോക്ടര്‍ എന്‍ എ.മുഹമ്മദ് സാഹിബ് എത്തിയത്…Read More→

വാഹനാപകട നഷ്ടപരിഹാരം: അന്വേഷണത്തിന് സമയപരിധി; 90 ദിവസത്തിനകം റിപ്പോർട്ട് നല്‍കണം

ഒറ്റനോട്ടത്തിൽ 48 മണിക്കൂറിനുള്ളിൽ എഫ്.എ.ആർ തയ്യാറാക്കണം അന്വേഷണം 60 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കണം തിരുവനന്തപുരം: വാഹനാപകട നഷ്ടപരിഹാരം വൈകുന്നത് ഒഴിവാക്കാൻ പ്രാഥമിക, ഇടക്കാല, അന്തിമ അന്വേഷണ റിപ്പോർട്ടുകൾ ക്ലെയിം ട്രിബ്യൂണലിൽ സമർപ്പിക്കാൻ സമയപരിധി നിശ്ചയിക്കുന്നു. അപകടവിവരമറിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പോലീസ് ആദ്യ അപകട റിപ്പോർട്ട് (എഫ്.എ.ആർ.) തയ്യാറാക്കണം. ഇൻഷുറൻസ് കമ്പനിക്കും ക്ലെയിം ട്രിബ്യൂണലിനും വിവരം കൈമാറണം. പ്രഥമാന്വേഷണ റിപ്പോർട്ടിന് (എഫ്.ഐ.ആർ.) പുറമേയാണിത്. 50 ദിവസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും (ഐ.എ.ആർ.), 90 ദിവസത്തിനുള്ളിൽ വിശദറിപ്പോർട്ടും (ഡി.എ.ആർ.) നിശ്ചിത ഫോമിൽ മോട്ടോർവാഹന…Read More→

ശരിയായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി ലഭിക്കുമെന്ന് സർവകക്ഷി യോഗത്തിൽ നരേന്ദ്ര

ശരിയായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി ലഭിക്കുമെന്ന് സർവകക്ഷി യോഗത്തിൽ നരേന്ദ്ര മോദിന്യൂഡൽഹി: ശരിയായ സമയത്ത് ജമ്മു കശ്മീരിെൻറ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് വ്യാഴാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിഅഭിപ്രായപ്പെട്ടു. ഡൽഹിയിൽ നിന്നുള്ള ദൂരവും ഹൃദയത്തിൽ നിന്നുള്ള അകലവും നീക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്​മീരിൽ ജനാധിപത്യം പുനസ്​ഥാപിക്കുന്നതായിരുന്നു സർവകക്ഷിയോഗത്തിൽ പ്രധാനമായി ചർച്ചക്കെടുത്തത്​. ബി.ജെ.പിയുടെ മൂന്ന്​ അജണ്ടകൾ ​കേന്ദ്രം വ്യക്തമാക്കിയതിനപ്പുറം ഒരു വിഷയത്തിലും സമവായത്തിലെത്താതെയാണ്​ മൂന്ന്​ മണിക്കൂറിലധികം സമയം നീണ്ടു നിന്ന സർവകക്ഷി…Read More→

2% OFF