മന്ത്രിക്കെതിരായ വര്‍ഗീയ പരാമര്‍ശം: ഫാദര്‍ തിയോഡേഷ്യസിനെതിരെ കേസെടുത് ന്ത്രി അബ്ദുറഹ്മാനെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്തു. ഡി ജി പിക്ക് ലഭിച്ച പരാതിയിലാണ് വിഴിഞ്ഞം പോലീസ് കേസെടുത്തത്. ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റിയാണ് പരാതി നല്‍കിയിരുന്നത്. മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദം ഉണ്ടെന്നായിരുന്നു തിയോഡേഷ്യസിന്റെ പ്രസ്താവന. ഡി ജി പിക്ക് ലഭിച്ച പരാതി തിരുവനന്തപുരം കമ്മീഷണര്‍ വിഴിഞ്ഞം പോലീസിന് കൈമഫ്ലാഷ് ന്യൂസിന്‍റെ whatsapp groupൽ 85000 ത്തിലധികം വായനക്കാർ വാർത്തകൾ അതിവേഗം അറിയാൻ … Continue reading “മന്ത്രിക്കെതിരായ വര്‍ഗീയ പരാമര്‍ശം: ഫാദര്‍ തിയോഡേഷ്യസിനെതിരെ കേസെടുത്”
ഫ്രാന്‍സിനെ ഞെട്ടിച്ച് ടുണീഷ്യ; ഡെന്മാര്‍ക്കിനെ തകര്‍ത്ത് ഓസ്‌ട്രേലിയ പ്രീക്വാര്‍ട്ടറില്‍ദോഹ: ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരെ ഞെട്ടിച്ച് ടുണീഷ്യ. അനായാസ വിജയം തേടിയിറങ്ങിയ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടൂണീഷ്യ അട്ടിമറിച്ചത്. ഇരു ടീമുകളും വലിയ ആക്രമണങ്ങള്‍ക്ക് മുതിരാതിരുന്ന ആദ്യപകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല.രണ്ടാം പകുതിയില്‍ 58-ാം മിനുട്ടില്‍ വാബി ഖസ്‌റിയുടെ ഗോളിലൂടെയാണ് നിലവിലെ ചാമ്പ്യന്മാര്‍ക്കെതിരെ ടുണീഷ്യ മുന്നിലെത്തിയത്. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെയും ഗ്രീസ്മാനെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയായിരുന്നു ഫ്രാന്‍സ് കളത്തിലിറങ്ങിയത്. ഒരു ഗോള്‍ വഴങ്ങിയതോടെ … Continue reading “ഫ്രാന്‍സിനെ ഞെട്ടിച്ച് ടുണീഷ്യ; ഡെന്മാര്‍ക്കിനെ തകര്‍ത്ത് ഓസ്‌ട്രേലിയ പ്രീക്വാര്‍ട്ടറില്‍”
ദോഹ: ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ട ഗോളിൽ ഉറുഗ്വെയ്‌ക്കെതിരെ പോർച്ചുഗലിന് ജയം(2-0). ഗ്രൂപ്പ് എച്ചിലെ തുടർച്ചയായ രണ്ടാം ജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിലെത്തി. രണ്ടാം മത്സരത്തിലെ തോൽവിയോടെ ഉറുഗ്വെയുടെ ഭാവി തുലാസിലായി. മറ്റു മത്സരഫലങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ഉറുഗ്വെയുടെ ഭാവി.വിരസമായ ഗോളില്ലാ ആദ്യ പകുതിക്ക് ശേഷം 54ാം മിനുറ്റിലായിരുന്നു ബ്രൂണോയുടെ ഗോൾ വന്നത്. ഇടതുഭാഗത്ത് നിന്ന് ഉറുഗ്വെൻ പ്രതിരോധക്കാരുടെ മുകളിലൂടെ ബ്രൂണോ തൊടുത്ത പന്ത് വലക്കുള്ളിലേക്ക് കയറുകയായിരുന്നു. പന്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ചാടിയിരുന്നു. പന്ത് റോണോയുടെ തലയിൽ തട്ടി … Continue reading “ബ്രൂണോയുടെ ഡബിൾ: ഉറുഗ്വെയെ തോൽപിച്ച് പോർച്ചുഗൽ പ്രീക്വാർട്ടറിൽ”
തിരുവനന്തപുരം: കേരള വികസനത്തിന് ഏറെ സഹായകമായ വിഴിഞ്ഞം തുറമുഖ പദ്ധതി തടയുന്ന നടപടികളില്‍ നിന്ന് സമരക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.”കേരളത്തിന്റെ വികസനത്തിന് പ്രധാനപ്പെട്ടതാണ് പശ്ചാത്തല മേഖലയിലെ വികസനം. അതില്‍ സുപ്രധാനമായ സ്ഥാനമാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്. ലോകത്തിന്റെ തുറമുഖ ഭൂപടത്തില്‍ ശ്രദ്ധേയമായ പദ്ധതി എന്ന നിലയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ പദ്ധതിയെ കണ്ടിട്ടുള്ളത്.” അതുകൊണ്ട് തന്നെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ദൗര്‍ബല്യങ്ങള്‍ കഴിയുന്നത്ര പരിഹരിച്ചുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികളുമായി ശക്തമായി മുന്നോട്ടുപോയതെന്നും … Continue reading “പരാതികളിലെ ന്യായമായവ സര്‍ക്കാര്‍ പരിഹരിച്ചിട്ടുണ്ട്’; വിഴിഞ്ഞം സമരം അവസാനിപ്പിക്കണമെന്ന് എല്‍ഡിഎഫ്”
തിരുവനന്തപുരം: വിഴിഞ്ഞത്ത് സംഘർഷാവസ്ഥ. മത്സ്യത്തൊഴിലാളികൾ പൊലീസ് സ്റ്റേഷൻ വളഞ്ഞു. ദൃശ്യം ചിത്രീകരിച്ച പ്രദേശിക മാധ്യമ പ്രവർത്തകന് മർദനമേറ്റു. ഷെരീഫ് എന്ന മാധ്യമപ്രവർത്തകനാണ് പരിക്കേറ്റത്. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തിട്ടുണ്ട്. ഇന്ന് അഞ്ചു മത്സ്യത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ മത്സ്യത്തൊഴിലാളികൾ ഉപരോധിക്കുന്നത്. കൂടുതൽ മത്സ്യത്തൊഴിലാളികൾ സ്‌റ്റേഷൻ പരിസരത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളും സ്ഥലത്ത് മുദ്രാവാക്യം വിളിക്കുന്നുണ്ട്. കൂടുതൽ പൊലീസ് സന്നാഹവും ഇവിടേക്ക് എത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണം എന്ന ആവശ്യമാണ് … Continue reading “വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ മത്സ്യത്തൊഴിലാളികൾ പൊലീസ് സ്റ്റേഷൻ വളഞ്ഞു രണ്ട് ജീപ്പുകൾ തകർത്തു”
ഗോള്‍ തടഞ്ഞ ഗോള്‍ കീപ്പര്‍മാരുടെ കളി; ആദ്യ പകുതി സമനിലയില്‍ അര്‍ജന്‍റീനയും മെക്സിക്കോയും തമ്മിലുള്ള മത്സരത്തിന്‍റെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ബോള്‍ പോസിഷനില്‍ അര്‍ജന്‍റീന ഏറെ മുന്നിട്ടു നിന്നപ്പോള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയം പ്രകടമായിരുന്നു. 34ആം മിനുറ്റില്‍ ഡീപോളിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കും ഉപയോഗപ്പെടുത്താനായില്ല. മെസിയുടെ ഫ്രീകിക്ക് അത്ഭുതകരമായി തന്നെ ഒചാവോ കൈപിടിയിലാക്കി. 42ആം മിനുറ്റില്‍ ക്യാപ്റ്റന്‍ ഗോര്‍ഡാഡോയെ മെക്സിക്കോ പിന്‍വലിച്ച് എറിക് ഗുട്ടറസിനെ ഗ്രൗണ്ടിലിറക്കി. 45ആം മിനുറ്റില്‍ മെക്സിക്കോ താരം വേഗ തൊടുത്ത ഫ്രീ … Continue reading “ഇന്നത്തെ അർജന്റീനയുടെ ഗോൾ നിർണായകമായിരുന്നു പൊളിച്ചു മെസ്സി”
കൊണ്ടോട്ടി: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട. രണ്ടു കിലോയോളം സ്വർണ്ണവുമായി രണ്ടു യാത്രക്കാർ കസ്റ്റംസ് പിടിയിലായി. റിയാദിൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശി ഷമീർ വട്ടക്കണ്ടിയിൽ, നിലമ്പൂർ സ്വദേശി അബ്ദുൽ ഖാദർ എന്നിവരിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. ക്യാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും വിദേശത്ത് നിന്നും സ്വർണ്ണം കൊണ്ടുവന്നത്. രണ്ട് പേർക്കെതിരെയും കസ്റ്റംസ് കേസെടുത്തു.
ഭാരത് ജോഡോ യാത്രയിൽ പ്രിയങ്കാ ഗാന്ധി ഇന്ന് പങ്ക് ചേരും; ആവേശത്തിൽ അണിക◻️◻️ 23rd November, 2022◻️◻️ഡൽഹി: പ്രിയങ്കാ ഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേരും. മധ്യപ്രദേശിലെത്തുന്ന യാത്രയിൽ വൈകുന്നേരം പ്രിയങ്ക ഭാഗമാകും. നാല് ദിവസം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഇതാദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. ശനിയാഴ്ച പ്രിയങ്കയുടെ വാർത്താ സമ്മേളനവുമുണ്ടാകും.ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്തുമെന്ന വിവരം പുറത്തുവന്നിരുന്നു. ഗുജറാത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോൺഗ്രസിന്‍റെ ആലോചന. കോണ്‍ഗ്രസ് … Continue reading “ഭാരത് ജോഡോ യാത്രയിൽ പ്രിയങ്കാ ഗാന്ധി ഇന്ന് പങ്ക് ചേരും; ആവേശത്തിൽ അണികൾ”
കാത്തിരിപ്പിന് വിട; കാൽപന്ത് പൂരത്തിന് ഇന്ന് കൊടിയേറും ലോകം മുഴുവനുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഖത്തർ ലോകകപ്പിന് ഇന്ന് തിരിതെളിയും. ദോഹയിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് ലോകകപ്പിന് തുടക്കമാവുക. വിശ്വ കിരീടത്തിനായുള്ള പോരാട്ടത്തിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. എട്ട് സ്റ്റേഡിയങ്ങളിലായി, എട്ട് ഗ്രൂപ്പുകളാക്കി തിരിച്ച 32 ടീമുകൾ തമ്മിലാണ് ഖത്തറിലെ പോരാട്ടം. ലോകകപ്പ് ചരിത്രത്തിൽ 32 ടീമുകൾ മാറ്റുരയ്ക്കുന്ന അവസാന ലോകകപ്പാണ് ഖത്തറിലേത്. 2018 ജൂലൈ … Continue reading “ലോകം മുഴുവൻ ആവേശത്തിൽ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തിരി തെളിയും”
പ്രമുഖ ഫുഡ് ഡെലിവറി സേവനദാതാക്കളായ സൊമാറ്റോ യുഎഇയിൽ സേവനം അവസാനിപ്പിക്കുന്നു. നവംബര്‍ 24 മുതലാണ് സൊമാറ്റോ സേവനം അവസാനിപ്പിക്കുന്നത്. റെസ്റ്റോറന്റ് രംഗത്തേക്ക് സേവനം വിപൂലീകരിക്കുന്നതിൻറെ ഭാഗമായാണ് ഭക്ഷണവിതരണ രംഗത്ത് നിന്ന് പിൻവാങ്ങുന്നത്. സൊമാറ്റോയുടെ ഉപഭോക്താക്കളെ മറ്റൊരു ഭക്ഷണവിതരണ സേവനദാതാക്കളായ തലബാത്തുമായി ബന്ധിപ്പിക്കും. പരസ്യങ്ങള്‍ക്കായി നല്‍കിയ തുക ഈ വര്‍ഷം ഡിസംബര്‍ മുപ്പതിനകം തിരികെ നല്‍കുമെന്നും സൊമാറ്റോ അറിയിച്ചു. ഭക്ഷണശാലകളിൽ പോയി ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ഫീച്ചറുകൾ ആരംഭിക്കുമെന്ന് സൊമാറ്റോ അറിയിച്ചു.
