സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ; നാളെ നിര്‍ണായക യോഗം

സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നാളെ നിര്‍ണായക യോഗം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിളിച്ച ഉന്നതതല യോഗത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാല്‍, കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വിദ്യാഭ്യാസ മന്ത്രിമാര്‍, വിദ്യാഭ്യാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായും നാളെ വെര്‍ച്ച്വല്‍ യോഗം ചേരും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി…Read More→

ഗുവാഹത്തി: രാജ്യം കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ്. പല രാജ്യങ്ങളും ഇതു കാരണം ഇന്ത്യയിൽ

ഗുവാഹത്തി: രാജ്യം കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ്. പല രാജ്യങ്ങളും ഇതു കാരണം ഇന്ത്യയിൽ നിന്നുള്ള വിമാനസ‍‍ർവ്വീസുകൾ റദ്ദാക്കിയിരിക്കുകയാണ്. എന്നാൽ ഈ നിയന്ത്രണങ്ങൾക്കിടയിലും ഒരു ബിസിനസുകാരൻ കുടുംബസമേതം ദുബായിലേക്ക് പറന്നു. വിവിധ രാജ്യങ്ങളിലായി സുഗന്ധദ്രവ്യങ്ങളുടെ വ്യാപരം നടത്തുന്ന പ്രശസ്ത ബിസിനസുകാരൻ മുഷ്താക് അൻഫറാണ് 55 ലക്ഷം രൂപ മുടക്കി സ്വകാര്യ വിമാനത്തിൽ യാത്ര നടത്തിയത്. അമ്മയോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനും സാമൂഹിക പ്രവർത്തനങ്ങൾക്കും വേണ്ടി അസമിലേക്ക് എത്തിയതായിരുന്നു അൻഫർ. എന്നാൽ കോവിഡ് 19 രണ്ടാം തരംഗം…Read More→

നഗര ജില്ലയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 8 ലക്ഷം കടന്നു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 32218 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.52581 പേരെ ഡിസ്ചാര്‍ജ് ചെയ്തു

ജൂൺ 7 വരെ ലോക്ക് ഡൗൺ നീട്ടി; നഗരത്തിൽ കർശ്ശനമായി നടപ്പാക്കും.

ബെംഗളൂരു : സംസ്ഥാനത്ത് ജൂൺ 7 വരെ ലോക്ക് ഡൗൺ നീട്ടി കോവിഡ് വിദഗ്ധ സമിതിയുടെ അഭിപ്രായത്തെ തുടർന്നാണ് ഈ തീരുമാനം എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. മുൻപ് മെയ് 24 വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്, അത് ജൂൺ 7 രാവിലെ 6 മണിവരെയാണ് നീട്ടിയത്. സമ്പൂർണ ലോക്ക്ഡൗണിൽ ഇതുവരെ തുടർന്നിരുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ തന്നെ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. രാവിലെ 6 മുതൽ 10 വരെ അവശ്യസാധനങ്ങൾ ലഭിക്കും എന്നാൽ 9:45 ന്…Read More→

സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി; ട്രിപ്പിള്‍ ലോക്ഡൗണ്‍ മലപ്പുറത്ത് മാത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിലവിലെ ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് താഴെയാവുകയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം പരിഗണിച്ച് എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നാളെ രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കും. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. മലപ്പുറം ഒഴികെ എല്ലാ…Read More→

2% OFF