ഫ്രാന്‍സിനെ ഞെട്ടിച്ച് ടുണീഷ്യ; ഡെന്മാര്‍ക്കിനെ തകര്‍ത്ത് ഓസ്‌ട്രേലിയ പ്രീക്വാര്‍ട്ടറില്‍
ദോഹ: ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരെ ഞെട്ടിച്ച് ടുണീഷ്യ. അനായാസ വിജയം തേടിയിറങ്ങിയ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടൂണീഷ്യ അട്ടിമറിച്ചത്. ഇരു ടീമുകളും വലിയ ആക്രമണങ്ങള്‍ക്ക് മുതിരാതിരുന്ന ആദ്യപകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല.രണ്ടാം പകുതിയില്‍ 58-ാം മിനുട്ടില്‍ വാബി ഖസ്‌റിയുടെ ഗോളിലൂടെയാണ് നിലവിലെ ചാമ്പ്യന്മാര്‍ക്കെതിരെ ടുണീഷ്യ മുന്നിലെത്തിയത്. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെയും ഗ്രീസ്മാനെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയായിരുന്നു ഫ്രാന്‍സ് കളത്തിലിറങ്ങിയത്. ഒരു ഗോള്‍ വഴങ്ങിയതോടെ 63-ാം മിനുട്ടില്‍ കിംഗ്സ്ലി കോമന് പകരം എംബാപ്പെയെ കൊണ്ടുവരികയായിരുന്നു.73-ാം മിനുട്ടില്‍ ഗ്രീസ്മാനെയും കളത്തിലിറക്കി. ശേഷം ആക്രമണങ്ങള്‍ തുടര്‍ന്നെങ്കിലും ടുണീഷ്യയുടെ വലകുലുക്കാന്‍ ഫ്രാന്‍സിനായില്ല. കളിയുടെ അധികസമയത്ത് ഗ്രീസ്മാന്‍ വലകുലുക്കിയെങ്കിലും വാര്‍ പരിശോധിച്ച ശേഷം ഓഫ്‌സൈഡ് വിളിക്കുകയായിരുന്നുമത്സരം വിജയിച്ചെങ്കിലും ടൂണീഷ്യക്ക് പ്രീക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമായില്ല. ഗ്രൂപ്പില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തിയതോടെ രണ്ടാം സ്ഥാനക്കാരായി ഓസ്‌ട്രേലിയ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.ഗോളുകളൊന്നും പിറക്കാതിരുന്ന ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഓസ്‌ട്രേലിയ ഡെന്മാര്‍ക്കിന്റെ വലകുലുക്കിയത്. 60-ാം മിനുട്ടില്‍ മാത്യൂ ലെക്കിയാണ് ഓസ്‌ട്രേലിയക്കായി വലകുലുക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ആറ് പോയിന്റുകള്‍ സ്വന്തമാക്കിയെങ്കിലും ഗോള്‍ ശരാശരിയില്‍ ഫ്രാന്‍സ് ഗ്രൂപ്പ് ചാമ്പ്യന്മാരാകുകയായിരുന്നു.S
