ലോകം മുഴുവൻ ആവേശത്തിൽ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തിരി തെളിയും

കാത്തിരിപ്പിന് വിട; കാൽപന്ത് പൂരത്തിന് ഇന്ന് കൊടിയേറും

ലോകം മുഴുവനുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഖത്തർ ലോകകപ്പിന് ഇന്ന് തിരിതെളിയും. ദോഹയിലെ അല്‍ ബൈത്ത്

സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് ലോകകപ്പിന് തുടക്കമാവുക. വിശ്വ കിരീടത്തിനായുള്ള പോരാട്ടത്തിൽ

ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. എട്ട്

സ്റ്റേഡിയങ്ങളിലായി, എട്ട് ഗ്രൂപ്പുകളാക്കി തിരിച്ച 32 ടീമുകൾ തമ്മിലാണ് ഖത്തറിലെ പോരാട്ടം. ലോകകപ്പ് ചരിത്രത്തിൽ 32 ടീമുകൾ മാറ്റുരയ്ക്കുന്ന അവസാന ലോകകപ്പാണ് ഖത്തറിലേത്. 2018 ജൂലൈ 15 ന് റഷ്യയിലെ മൊസ്കോ നഗരത്തിലെ ലസ്നികി

സ്റ്റേഡിയത്തിലാണ് അവസാനമായി ഫുട്ബോൾ ലോകകപ്പിന്റെ ആരവം ലോകം കണ്ടത്. നാല് വർഷത്തെ കാത്തിരിപ്പിന് വിട നൽകി ആ ആവേശം കടലുകൾ താണ്ടി ഇന്ന് ഖത്തറിലെ അൽ ബെയ്ത്തിൽ ഉയരും.മത്സരം

ആസ്വദിക്കുന്നതിനായി 60,000 ഇരിപ്പിടങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുളള കലാപ്രകടനങ്ങളോടെയാണ് കാണികളെ ഖത്തര്‍ വരവേല്‍ക്കുന്നത്. ഇതിന്പുറമെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒഴിവ് സമയങ്ങള്‍ ചിലവഴിക്കുന്നതിനായി പ്രത്യേകം പാര്‍ക്കുകളും ഒപ്പം ഭക്ഷണശാലകളും സംഘാടകര്‍ സജ്ജീകരിച്ചിട്ടുണ്ട്. കാണികളായി 12 ലക്ഷത്തോളം ആരാധകരെത്തുമെന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.പ്രത്യേകം

സജ്ജീകരിച്ചിട്ടുളള കാഴ്ച വിരുന്നുകള്‍ ഖത്തര്‍ ലോകകപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്. സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍, സംഗീക പരിപാടികള്‍, തെരുവ് പ്രകടനങ്ങള്‍ തുടങ്ങിയവയെല്ലാം കാഴ്ച വിരുന്നിന്റെ ഭാഗമാണ്. മെസ്സിയും, റൊണാൾഡോയും, നെയ്മറും , എംബാപ്പെയുമെല്ലാം

അവസാനമായി ഒരുമിച്ചെത്തുന്ന ലോകകപ്പായതുകൊണ്ട് തന്നെ, ഡിസംബര്‍ 18ന് വിശ്വകിരീടത്തിനായുള്ള പോരാട്ടത്തിന്റെ അവസാന വിസ്സിൽ മുഴങ്ങും വരെ ഫുട്ബോൾ ആരാധകർക്ക് ഇനി ഉറക്കമില്ലാ രാത്രികളാണ്.

മൂന്നോ, നാലോ മണിക്കൂർ ബിയർ കുടിച്ചില്ലെങ്കിലും നിങ്ങൾക്ക് ജീവിക്കാനാകും’; മദ്യ നിരോധനത്തിൽ ഫിഫ പ്രസിഡന്റ്



ദോഹ: ലോകകപ്പ് നടക്കുന്ന ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളിൽ ബിയർ വിൽപന നിരോധിച്ചതിൽ പ്രതികരണവുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. സ്റ്റേഡിയങ്ങളിൽ ബിയർ വിൽപന

സാധ്യമാണോ എന്ന കാര്യത്തിൽ അവസാനം വരെ ഞങ്ങൾ ശ്രമിച്ചിരുന്നു. മൂന്നോ നാലോ മണിക്കൂർ ബിയർ കുടിച്ചില്ലെങ്കിലും നിങ്ങൾക്ക് ജീവിക്കാനാകും. മറ്റ് രാജ്യങ്ങളിലെ

സ്റ്റേഡിയങ്ങളിൽ മദ്യം നിരോധിച്ചിട്ടുണ്ടെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു.’സ്റ്റേഡിയങ്ങളില്‍ ബിയര്‍ വില്‍പ്പന സാധ്യമാണോ എന്നറിയാൻ ഞങ്ങൾ അവസാനം വരെ ശ്രമിച്ചു. ദിവസത്തിൽ മൂന്ന് മണിക്കൂർ ബിയർ കുടിക്കാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങൾക്ക് ജീവിക്കാനാവും. ഫ്രാൻസിലും, സ്‌പെയിനിലും, സ്‌കോട്ട്‌ലൻഡിലും സ്‌റ്റേഡിയങ്ങളിൽ മദ്യം നിരോധിച്ചതിന് കാരണമുണ്ടാവാം. ഒരുപക്ഷേ അവർ നമ്മളെക്കാൾ ബുദ്ധിയുള്ളവരായിരിക്കാം,’ എന്ന് ജിയാനി ഇൻഫാന്റിനോ പറഞ്ഞു.ഖത്തറിനെ ധാര്‍മികത പറഞ്ഞു പഠിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ രീതി കാപട്യമാണെന്നും ജിയാനി ഇൻഫാന്റിനോ പറഞ്ഞിരുന്നു. യൂറോപ്യന്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായാണ് വാര്‍ത്തകള്‍ പുറത്തുവിടുന്നത്. 3,000 വര്‍ഷങ്ങളില്‍ യൂറോപ്യന്മാര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ്

പറഞ്ഞിട്ടു വേണം മറ്റുളളവരെ ധാര്‍മികത പഠിപ്പിക്കാൻ. 2016 ന് ശേഷം ഖത്തറിലുണ്ടായ വികസനങ്ങളെ പറ്റി ആരും തന്നെ സംസാരിച്ചിട്ടില്ല. അതില്‍ ഞാന്‍ അത്ഭുതപ്പെടുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഇതെന്നും

ഇന്‍ഫാന്റിനോ കൂട്ടിച്ചേർത്തു.വെളളിയാഴ്ചയാണ് ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിൽ മദ്യ വിൽപന നടത്തുന്നത് നിരോധിച്ച് ഫിഫയും ഖത്തർ ഭരണകൂടവും ഉത്തരവിറക്കിയത്.

സ്റ്റേഡിയങ്ങളുടെ പരിധിയിൽ ലഹരിയില്ലാത്ത ബിയർ വിൽപനക്ക് അനുമതിയുണ്ട്. ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക

കേന്ദ്രങ്ങളിലും ലൈസൻസുളള വേദികളിലും മാത്രമായിരിക്കും മദ്യ വിൽപന നടത്തുക.ലഹരിയില്ലാത്ത ബിയർ ലോകകപ്പിന്റെ 64 മത്സരങ്ങളിൽ നല്‍കും.

സ്റ്റേഡിയത്തിന്റെ പരിധിയിൽ നിന്ന് ബിയറിന്റെ വിൽപ്പന പോയിന്റുകൾ നീക്കം ചെയ്യാനും തീരുമാനമെടുത്തിട്ടുണ്ടെന്നും ഫിഫ വക്താവ് വ്യക്തമാക്കിയിരുന്നു. 2010ൽ ഖത്തറിന്

ലോകകപ്പ് നടത്താനുള്ള അനുമതി ലഭിച്ചത് മുതല്‍ ലോകകപ്പിൽ മദ്യം വിൽക്കുന്നത് സംബന്ധിച്ചുളള ചർച്ചകൾ ഉയർന്നിരുന്നു.S

Leave a Reply

Your email address will not be published. Required fields are marked *

2% OFF