പണാറത്തിന് ആദരാഞ്ജലികൾ മുൻ മേപ്പയ്യൂർ MLA യും 16 വർഷക്കാലം എടച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പറായും വൈസ് പ്രസിഡൻ്റായും ചുരുങ്ങിയ കാലം പഞ്ചായത്ത് പ്രസിഡൻറായും പ്രവർത്തിച്ച പൊതു പ്രവർത്തകനായിരുന്നു പണാറത്ത്. സഖാവ് ഇ.വിയുടെ ഭരണകാലത്താണ് അദ്ദേഹം മെമ്പറായി പ്രവർത്തിച്ചത്. ഇ.വി യും പണാറത്തും രണ്ട് രാഷ്ട്രീയ പാർട്ടിയിലാണ് പ്രവർത്തിച്ചതെങ്കിലും വികസന പ്രവർത്തനത്തിൽ രണ്ട് പേരും ഒന്നിച്ചു നിന്ന് നേതൃത്വം കൊടുക്കുന്ന അനുഭവമാണ് ഉണ്ടായിരുന്നത്. നാദാപുരം മേഖലയിൽ വിവിധ ഘട്ടങ്ങളിൽ സംഘർഷം ഉണ്ടാവുമ്പോൾ അത് പരിഹരിക്കുന്നതിന് വേണ്ടി ഇ.വി യും…Read More→
തിരുവനന്തപുരം: കേരള വികസനത്തിന് ഏറെ സഹായകമായ വിഴിഞ്ഞം തുറമുഖ പദ്ധതി തടയുന്ന നടപടികളില്‍ നിന്ന് സമരക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.”കേരളത്തിന്റെ വികസനത്തിന് പ്രധാനപ്പെട്ടതാണ് പശ്ചാത്തല മേഖലയിലെ വികസനം. അതില്‍ സുപ്രധാനമായ സ്ഥാനമാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്. ലോകത്തിന്റെ തുറമുഖ ഭൂപടത്തില്‍ ശ്രദ്ധേയമായ പദ്ധതി എന്ന നിലയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ പദ്ധതിയെ കണ്ടിട്ടുള്ളത്.” അതുകൊണ്ട് തന്നെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ദൗര്‍ബല്യങ്ങള്‍ കഴിയുന്നത്ര പരിഹരിച്ചുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികളുമായി ശക്തമായി മുന്നോട്ടുപോയതെന്നും…Read More→
തിരുവനന്തപുരം: വിഴിഞ്ഞത്ത് സംഘർഷാവസ്ഥ. മത്സ്യത്തൊഴിലാളികൾ പൊലീസ് സ്റ്റേഷൻ വളഞ്ഞു. ദൃശ്യം ചിത്രീകരിച്ച പ്രദേശിക മാധ്യമ പ്രവർത്തകന് മർദനമേറ്റു. ഷെരീഫ് എന്ന മാധ്യമപ്രവർത്തകനാണ് പരിക്കേറ്റത്. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തിട്ടുണ്ട്. ഇന്ന് അഞ്ചു മത്സ്യത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ മത്സ്യത്തൊഴിലാളികൾ ഉപരോധിക്കുന്നത്. കൂടുതൽ മത്സ്യത്തൊഴിലാളികൾ സ്‌റ്റേഷൻ പരിസരത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളും സ്ഥലത്ത് മുദ്രാവാക്യം വിളിക്കുന്നുണ്ട്. കൂടുതൽ പൊലീസ് സന്നാഹവും ഇവിടേക്ക് എത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണം എന്ന ആവശ്യമാണ്…Read More→
ഭാരത് ജോഡോ യാത്രയിൽ പ്രിയങ്കാ ഗാന്ധി ഇന്ന് പങ്ക് ചേരും; ആവേശത്തിൽ അണിക◻️◻️ 23rd November, 2022◻️◻️ഡൽഹി: പ്രിയങ്കാ ഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേരും. മധ്യപ്രദേശിലെത്തുന്ന യാത്രയിൽ വൈകുന്നേരം പ്രിയങ്ക ഭാഗമാകും. നാല് ദിവസം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഇതാദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. ശനിയാഴ്ച പ്രിയങ്കയുടെ വാർത്താ സമ്മേളനവുമുണ്ടാകും.ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്തുമെന്ന വിവരം പുറത്തുവന്നിരുന്നു. ഗുജറാത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോൺഗ്രസിന്‍റെ ആലോചന. കോണ്‍ഗ്രസ്…Read More→
മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ( rain alert kerala 13/12/2022 ). കൊല്ലം, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നാളെ നൽകിയിരുന്ന മഴമുന്നറിയിപ്പുകൾ പിൻവലിച്ചു.
പേരാമ്പ്രയിലും റെയിൽപാത വരുന്നു ; പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയില്‍ കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരുവിലേക്ക് റെയില്‍പാത നിർമ്മിക്കാനുള്ള പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയില്‍. കൊയിലാണ്ടി, പേരാമ്പ്ര, മുള്ളൻകുന്ന്, നിരവിൽപുഴ, തരുവണ, കൽപ്പറ്റ, മീനങ്ങാടി, പുൽപ്പള്ളി, കൃഷ്ണരാജപുര, എച്ച്.ഡി.കോട്ട്, ഹമ്പാപുര, ബഡിരഗൂഡ് എന്നീ പ്രദേശങ്ങൾ ചേർന്ന് കടകോള റെയിൽവേ സ്റ്റേഷനിൽ അവസാനിക്കുന്ന 190 കിലോമീറ്റർ റെയിൽപാത സ്ഥാപിക്കാനുള്ള പ്രൊപ്പോസലാണ് നൽകിയിരിക്കുന്നത്. വനമേഖലയെ ബാധിക്കാത്ത തരത്തിൽ വയനാട്ടിൽ നിന്നും മൈസൂർ വരെ സാധ്യമായ ഏക…Read More→
വാണിമേലിന് മറ്റൊരു നേട്ടം കൂടി ലോകം കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിനു ഖത്തർ ഒരുങ്ങുമ്പോൾ കളിയുടെ ആവേശം ഒട്ടും ചോരതെ ലോകത്തെ അറിയിക്കാൻ വാണിമേൽക്കാരും. ലോക കപ്പ് റിപ്പോർട്ടിങ് രംഗത്ത് മൂന്ന് വാണിമേൽക്കാരുണ്ടാകുക എന്നത് അപൂർവ നേട്ടമാണ്. അംജദ് വാണിമേൽ ( ഗൾഫ് ടൈംസ് ) സാദിഖ് ചെന്നാടൻ ( മലയാളം ന്യൂസ് ) ശമ്മാസ് കളത്തിൽ ( ദി പേനിന്സുല ) എന്നിവരാണ് ഈ വർഷത്തെ ലോക കപ്പ് റിപ്പോർട്ട് ചെയ്യാനുള്ള അനുമതി ലഭിച്ച വാണിമേൽക്കാർ…
പത്തുവര്‍ഷത്തില്‍ സ്വര്‍ണം കടത്തിയത് 3171 പേര്; ജയിലിലായത് വെറും 1മലപ്പുറം: കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ 3171 പേരില്‍ ജയിലിലടച്ചത് വെറും 14 പേരെ മാത്രം. അനധികൃതമായി സ്വര്‍ണ്ണം കടത്തുന്നത് ദിവസവും വാര്‍ത്തയാകുന്നുണ്ടെങ്കിലും കേസില്‍ ഉള്‍പ്പെട്ടവരെല്ലാം അകത്താവുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണ് ഈ വിവരങ്ങള്‍.2012 മുതല്‍ 2022 വരെയാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ 3171 പേര് പിടിയിലായത്. ഇതില്‍ 2015-ല്‍ വെറും രണ്ടുപേരും 2016-ല്‍ ആറുപേരും മാത്രമാണ്…Read More→