ഭാരത് ജോഡോ യാത്രയിൽ പ്രിയങ്കാ ഗാന്ധി ഇന്ന് പങ്ക് ചേരും; ആവേശത്തിൽ അണിക◻️◻️ 23rd November, 2022◻️◻️ഡൽഹി: പ്രിയങ്കാ ഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേരും. മധ്യപ്രദേശിലെത്തുന്ന യാത്രയിൽ വൈകുന്നേരം പ്രിയങ്ക ഭാഗമാകും. നാല് ദിവസം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഇതാദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. ശനിയാഴ്ച പ്രിയങ്കയുടെ വാർത്താ സമ്മേളനവുമുണ്ടാകും.ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്തുമെന്ന വിവരം പുറത്തുവന്നിരുന്നു. ഗുജറാത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോൺഗ്രസിന്‍റെ ആലോചന. കോണ്‍ഗ്രസ് … Continue reading “ഭാരത് ജോഡോ യാത്രയിൽ പ്രിയങ്കാ ഗാന്ധി ഇന്ന് പങ്ക് ചേരും; ആവേശത്തിൽ അണികൾ”
മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ( rain alert kerala 13/12/2022 ). കൊല്ലം, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നാളെ നൽകിയിരുന്ന മഴമുന്നറിയിപ്പുകൾ പിൻവലിച്ചു.
പേരാമ്പ്രയിലും റെയിൽപാത വരുന്നു ; പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയില്‍ കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരുവിലേക്ക് റെയില്‍പാത നിർമ്മിക്കാനുള്ള പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയില്‍. കൊയിലാണ്ടി, പേരാമ്പ്ര, മുള്ളൻകുന്ന്, നിരവിൽപുഴ, തരുവണ, കൽപ്പറ്റ, മീനങ്ങാടി, പുൽപ്പള്ളി, കൃഷ്ണരാജപുര, എച്ച്.ഡി.കോട്ട്, ഹമ്പാപുര, ബഡിരഗൂഡ് എന്നീ പ്രദേശങ്ങൾ ചേർന്ന് കടകോള റെയിൽവേ സ്റ്റേഷനിൽ അവസാനിക്കുന്ന 190 കിലോമീറ്റർ റെയിൽപാത സ്ഥാപിക്കാനുള്ള പ്രൊപ്പോസലാണ് നൽകിയിരിക്കുന്നത്. വനമേഖലയെ ബാധിക്കാത്ത തരത്തിൽ വയനാട്ടിൽ നിന്നും മൈസൂർ വരെ സാധ്യമായ ഏക … Continue reading “പേരാമ്പ്രയിൽ റെയിൽവേ സ്റ്റേഷൻ വരുന്നു”
വാണിമേലിന് മറ്റൊരു നേട്ടം കൂടി ലോകം കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിനു ഖത്തർ ഒരുങ്ങുമ്പോൾ കളിയുടെ ആവേശം ഒട്ടും ചോരതെ ലോകത്തെ അറിയിക്കാൻ വാണിമേൽക്കാരും. ലോക കപ്പ് റിപ്പോർട്ടിങ് രംഗത്ത് മൂന്ന് വാണിമേൽക്കാരുണ്ടാകുക എന്നത് അപൂർവ നേട്ടമാണ്. അംജദ് വാണിമേൽ ( ഗൾഫ് ടൈംസ് ) സാദിഖ് ചെന്നാടൻ ( മലയാളം ന്യൂസ് ) ശമ്മാസ് കളത്തിൽ ( ദി പേനിന്സുല ) എന്നിവരാണ് ഈ വർഷത്തെ ലോക കപ്പ് റിപ്പോർട്ട് ചെയ്യാനുള്ള അനുമതി ലഭിച്ച വാണിമേൽക്കാർ…
പത്തുവര്‍ഷത്തില്‍ സ്വര്‍ണം കടത്തിയത് 3171 പേര്‍; ജയിലിലായത് വെറും 1മലപ്പുറം: കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ 3171 പേരില്‍ ജയിലിലടച്ചത് വെറും 14 പേരെ മാത്രം. അനധികൃതമായി സ്വര്‍ണ്ണം കടത്തുന്നത് ദിവസവും വാര്‍ത്തയാകുന്നുണ്ടെങ്കിലും കേസില്‍ ഉള്‍പ്പെട്ടവരെല്ലാം അകത്താവുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണ് ഈ വിവരങ്ങള്‍.2012 മുതല്‍ 2022 വരെയാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ 3171 പേര്‍ പിടിയിലായത്. ഇതില്‍ 2015-ല്‍ വെറും രണ്ടുപേരും 2016-ല്‍ ആറുപേരും മാത്രമാണ് … Continue reading “പത്തുവര്‍ഷത്തില്‍ സ്വര്‍ണം കടത്തിയത് 3171 പേര്‍; ജയിലിലായത് വെറും 15 പേര്”
സാമ്പത്തിക സംവരണ കേസ്; സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും ന്യൂഡൽഹി: സാമ്പത്തിക സംവരണ കേസിൽ സുപ്രീംകോടതി നാളെ വിധി പറയും. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തുന്നതിന് എതിരായ ഹർജികളിലാണ് തിങ്കളാഴ്ച വിധി പറയുക. ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ ബി പാർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലയിൽ … Continue reading “സാമ്പത്തിക സംവരണ കേസ്; സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും”
kmcc ഖത്തർ കെഎംസിസിഅംഗങ്ങളായവർക്ക്ഖത്തറിലും നാട്ടിലുംപ്രശസ്തമായ സ്ഥാപനങ്ങളിൽആകർഷകമായ ആനുകൂല്യങ്ങൾലഭ്യമാകുന്ന വിധം തയ്യാറാക്കിയപ്രിവിലേജ് കാർഡ് ലോഞ്ചിംഗ്നിർവ്വഹിക്കുന്നതിനായിമുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിപികെ കുഞ്ഞാലിക്കുട്ടി സാഹിബ്ഒക്ടോബർ 06 ന് ദോഹയിലെത്തും.വൈകീട്ട് 7.30 ന്അൽ അറബി ഇൻഡോർഹാളിൽ നടക്കുന്ന ചടങ്ങിൽപ്രമുഖർ സംബന്ധിക്കും.. PrivilegeCard
തീര്‍ഥാടനം: ബേക്കറി സാധനങ്ങളുടെ വില നിലവാരം നിശ്ചയിച്ചു__14-11-2021ഞായർ ———————————————-ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ബേക്കറി സാധനങ്ങളുലെ വില നിലവാരം നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഈ സ്ഥലങ്ങളിലേയും തീര്‍ഥാടന പാതകളിലേയും ബേക്കറികളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം വിലവിവര പട്ടിക അഞ്ച് ഭാഷകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ അമിത വില, തൂക്കക്കുറവ് തുടങ്ങിയ ചൂഷണത്തിന് ഇരയാകാതിരിക്കുന്നതിനാണ് ഇങ്ങനെ നിഷ്‌കര്‍ഷിച്ചിട്ടുളളത്. ഇപ്രകാരം വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെയും നിശ്ചയിച്ചിട്ടുളള വിലയില്‍ … Continue reading “തീര്‍ഥാടനം: ബേക്കറി സാധനങ്ങളുടെ വില നിലവാരം നിശ്ചയിച്ചു”
