തിരുവനന്തപുരം: വടകരയില്‍ നിന്നു നിയമസഭയിലെത്തിയ ആര്‍എംപിഐ നേതാവ് കെ.കെ.രമയുടെ സത്യപ്രതിജ്ഞയെ കുറിച്ച് അന്വേഷിക്കുമെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണോ എന്നാണ് പരിശോധിക്കുന്നത്്.നിയമസഭയുടെ പെരുമാറ്റച്ചട്ടത്തില്‍ ഇത്തരം പ്രഹസനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇത് സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. ഇത് പൊതുവില്‍ എല്ലാ അംഗങ്ങള്‍ക്കും ബാധകമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പാര്‍ട്ടി സ്ഥാപകനും ഭര്‍ത്താവുമായ ടി.പി.ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജുമായാണ് കെ.കെ.രമ സത്യപ്രതിജ്ഞ ചെയ്തത്. പ്രോ ടെം സ്പീക്കര്‍ അഡ്വ. പി.ടി.എ.റഹീം മുമ്പാകെ…Read More→
കേസ് അട്ടിമറിക്കാനും പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജനെ സംരക്ഷിക്കാനും ആസൂത്രിത നീക്കമാണ് നടന്നതെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. ഒമ്പത് വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പുതിയ അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരേയും കേസ്സെടുക്കണം. പ്രതിയെ സഹായിക്കുകയും കേസ് അന്വേഷണം അട്ടിമറിക്കാൻ നേതൃത്വം നൽകുകയും ചെയ്ത ഐജി ശ്രീജിത്തിനെ സർവീസിൽ നിന്നും പുറത്താക്കണം. കേസന്വേഷണം അട്ടിമറിക്കാനും അതുവഴി പ്രതിയെ സംരക്ഷിക്കാനും ഗൂഢാലോചന നടന്നുവെന്നതിന് തെളിവുകൾ മുമ്പ് പുറത്തുവന്നിട്ടും പിണറായിയുടെ ആഭ്യന്തര വകുപ്പും പിണറായി…Read More→
ചെന്നൈ: ജനവിരുദ്ധ നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരികെ വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ‘അവിടെ താമസിക്കുന്ന മുസ്ലിംജനവിഭാഗത്തെ അന്യവത്കരിക്കുന്നതിനായി ജനവിരുദ്ധ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേലിന്റെ നടപടി മനോവേദനയുണ്ടാക്കുന്നു’ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ ഇടപെടുകയും അദ്ദേഹത്തെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നീക്കം ചെയ്യുകയും വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ ശക്തി ബഹുസ്വരതയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എംഡിഎംകെ അധ്യക്ഷന്‍ വൈക്കോയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ രംഗത്തെത്തി….Read More→
തെളിവില്ലെന്ന് പറഞ്ഞ് ആദ്യം അന്വേഷണ സംഘം പത്മരാജനെ വെറുതെ വിട്ടിരുന്നു. എന്നാൽ ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തെളിവുകള്‍ കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായതായി അന്വേഷണ സംഘം കണ്ടെത്തി. റിപ്പോര്‍ട്ട് തലശേരിയിലെ പ്രത്യേക പോക്‌സോ കോടതിയില്‍ സമര്‍പ്പിക്കും.ശുചിമുറിയില്‍ വച്ചാണ് അദ്ധ്യാപകന്‍ പീഡിപ്പിച്ചതെന്നായിരുന്നു നാലാം ക്ലാസുകാരിയുടെ മൊഴി. 2020 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നാളെ നിര്‍ണായക യോഗം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിളിച്ച ഉന്നതതല യോഗത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാല്‍, കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വിദ്യാഭ്യാസ മന്ത്രിമാര്‍, വിദ്യാഭ്യാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായും നാളെ വെര്‍ച്ച്വല്‍ യോഗം ചേരും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി…Read More→
ഗുവാഹത്തി: രാജ്യം കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ്. പല രാജ്യങ്ങളും ഇതു കാരണം ഇന്ത്യയിൽ നിന്നുള്ള വിമാനസർവ്വീസുകൾ റദ്ദാക്കിയിരിക്കുകയാണ്. എന്നാൽ ഈ നിയന്ത്രണങ്ങൾക്കിടയിലും ഒരു ബിസിനസുകാരൻ കുടുംബസമേതം ദുബായിലേക്ക് പറന്നു. വിവിധ രാജ്യങ്ങളിലായി സുഗന്ധദ്രവ്യങ്ങളുടെ വ്യാപരം നടത്തുന്ന പ്രശസ്ത ബിസിനസുകാരൻ മുഷ്താക് അൻഫറാണ് 55 ലക്ഷം രൂപ മുടക്കി സ്വകാര്യ വിമാനത്തിൽ യാത്ര നടത്തിയത്. അമ്മയോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനും സാമൂഹിക പ്രവർത്തനങ്ങൾക്കും വേണ്ടി അസമിലേക്ക് എത്തിയതായിരുന്നു അൻഫർ. എന്നാൽ കോവിഡ് 19 രണ്ടാം തരംഗം…Read More→
തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിലവിലെ ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് താഴെയാവുകയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം പരിഗണിച്ച് എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നാളെ രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കും. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. മലപ്പുറം ഒഴികെ എല്ലാ…Read More→