വന്ദേ ഭാരതിന് പുതിയ സമയക്രമം; മാറ്റം കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ സ്‌റ്റേഷനുകളില്‍ തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ സ്‌റ്റേഷനുകളിലെ സമയത്തിലാണ് മാറ്റംവരുത്തിയത്. ഈ നാല് സ്റ്റേഷനുകളിലും ട്രെയിന്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയത്തിലാണ് മാറ്റം. തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടുനിന്നും വന്ദേഭാരത് യാത്ര ആരംഭിക്കുന്ന സമയത്തിലോ മറ്റു സ്‌റ്റേഷനുകളില്‍ എത്തുന്ന സമയത്തിലോ മാറ്റമില്ല.തിരുവനന്തപുരത്തുനിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് ഇനി കൊല്ലത്തെത്തുന്നത് രാവിലെ 6.08നായിരിക്കും. 6.10ന് പുറപ്പെടും. 7.24ന്…Read More→
തിരുവനന്തപുരം: എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നല്‍കിയത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.എ.ഐ ക്യാമറ ഇടപാട് രണ്ടാം ലാവലിന്‍ ഇടപാടാണെന്നും എല്ലാ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം ആരോപിച്ചു. ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സര്‍ക്കാരിനോട് ഏഴ് ചോദ്യങ്ങള്‍ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു1) കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് പ്രകാരം സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള Original Equipment Manufacturer അല്ലെങ്കിൽ OEM ന്റെ authorized Vendor ക്ക്…Read More→
കേരളത്തിലേക്ക് വരുന്നതിനുള്ള സുരക്ഷാ ചെലവ്; മഅ്ദനി സുപ്രിംകോടതിയെ സമീപിക്കും ന്യൂഡല്‍ഹി: കേരളത്തിലേക്ക് വരുന്നതിനുള്ള സുരക്ഷാ ചെലവിനായി വൻ തുക ഈടാക്കാനുള്ള കർണാടക പൊലീസ് തീരുമാനത്തിനെതിരെ അബ്ദുന്നാസർ മഅ്ദനി സുപ്രിംകോടതിയെ സമീപിക്കും. ഉടൻ ഹരജി ഫയൽ ചെയ്യാനാണ് തീരുമാനം. മഅദനിക്ക് നാട്ടിലേക്ക് വരണമെങ്കിൽ അകമ്പടിക്കും സുരക്ഷക്കുമായി വൻ തുകയാണ് കർണാടക പൊലീസ് ആവശ്യപ്പെട്ടത്. 60 ലക്ഷം രൂപയാണ് ഇപ്പോൾ അടക്കേണ്ട തുക. ഫലത്തിൽ ഒരു കോടിയിലധികം ചിലവ് വരുമെന്നാണ് കരുതുന്നത്. ഈ തുക താങ്ങാൻ കഴിയുന്നതല്ലെന്നും ഇക്കാര്യത്തിൽ കോടതി…Read More→
നാട്യങ്ങളില്ലാത്ത കോഴിക്കോട്ടുകാരന്‍, തഗ്ഗുകളുടെ സുല്‍ത്താന്‍ കോഴിക്കോട്: വേറിട്ട അഭിനയരീതി കൊണ്ടും സംഭാഷണശൈലി കൊണ്ടും മലയാള സിനിമയിൽ തന്റെ സ്ഥാനം നേടിയെടുക്കുകയായിരുന്നു മാമുക്കോയ. നാല് പതിറ്റാണ്ടിലേറെയായി ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. വള്ളുവനാടൻ രീതിയിൽ നിന്ന് മാറി മലബാറിനെ വെള്ളിത്തിരയിൽ അടയാളപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. കോഴിക്കോടൻ ഭാഷാ ശൈലിയെ ഇത്രത്തോളം രസകരമായി അവതരിപ്പിച്ച മറ്റൊരു നടനില്ല.നാടകത്തിൽ നിന്ന് സിനിമയിലേക്ക് കടന്നുവന്ന മുഹമ്മദ് പിന്നെ മാമുക്കോയയായി. ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി. 1979ൽ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ…Read More→
ദേഹാസ്വാസ്ഥ്യം; നടൻ മാമുക്കോയ ആശുപത്രിയിൽ മലപ്പുറം: നടൻ മാമുക്കോയ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. രാത്രി എട്ടോടെ കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് സംഘാടകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്തിടെ മാമുക്കോയയ്ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യു.എ.ഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ.
മാസപ്പിറവി കണ്ടു, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച; ഒമാനില്‍ ശനിയാഴ്ച റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലായിരുന്നു വെള്ളിയാഴ്ച പെരുന്നാള്‍. അതേസമയം ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി…Read More→
തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകള്‍ ഇന്നുമുതൽ എ.ഐ ക്യാമറയുടെ നിരീക്ഷണത്തിൽ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പിന്തുണയുള്ള ക്യാമറകള്‍ വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരേ ദിവസം പല തവണ നിയമം തെറ്റിച്ചത് ക്യാമറയില്‍ പിടികൂടിയാല്‍ അതിനെല്ലാം പിഴ വീഴും. സംസ്ഥാനമാകെ 726 എ.ഐ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. റോഡപകടങ്ങളിൽ മരിക്കുന്ന 54 ശതമാനം പേർ ഒന്നുകിൽ ഹെൽമെറ്റോ സീറ്റ് ബെൽറ്റോ ധരിക്കാത്തവരാണ്. പുതിയ ഗതാഗത സംസ്കാരം…Read More→
https://fb.watch/k0K5lzYaMC/?mibextid=NOb6eG വീഡിയോ കാണാൻ ഈ ലിങ്കിൽ അമർത്തുക
ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാന്‍ യു.എ.ഇയുടെ സുൽത്താൻ അൽ നിയാദിദീർഘകാലബഹിരാകാശ ദൗത്യത്തിലൂടെ ചരിത്രം കുറിച്ച യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി വീണ്ടുമൊരു ചരിത്ര നേട്ടത്തിനൊരുങ്ങുന്നു. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാനുള്ള തയ്യാറെടുപ്പുകൾക്കാണ് നിയാദി തുടക്കം കുറിച്ചത്.ഈ മാസം 28നാണ് ‘സ്പേസ്വാക്’ നിശ്ചയിച്ചിട്ടുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി മണിക്കൂറുകളോളം അന്തരീക്ഷത്തിൽ അദ്ദേഹം ചെലവഴിക്കും. സുപ്രധാന ദൗത്യത്തെ കുറിച്ചുള്ള പ്രഖ്യാപനം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ്കൗൺസിൽ ചെയർമാനുമായ ശൈഖ്ഹംദാൻ ബിൻ മുഹമ്മദ്ബിൻ റാശിദ് അൽ മക്തൂമാണ് ട്വിറ്ററിലൂടെ…Read More→
; എത്രയായിരിക്കും സ്‍പീഡ് ലിമിറ്റ് ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കാൻ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഏകദേശം 8,480 കോടി രൂപ ചെലവിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) വികസിപ്പിച്ചെടുത്ത ഈ സൂപ്പര്‍ എക്‌സ്‌പ്രസ് വേയ്ക്ക് 118 കിലോമീറ്റർ നീളമുണ്ട്. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ സഞ്ചരിക്കാനുള്ള സമയം വെറും 75 മിനിറ്റായി കുറയ്ക്കുമെന്ന് ഈ എക്‌സ്പ്രസ് വേ വാഗ്‍ദാനം ചെയ്യുന്നു. നേരത്തെ എടുത്ത മൂന്ന് മണിക്കൂറിൽ നിന്നാണ് ഈ…Read More→