പേരാമ്പ്രയിൽ റെയിൽവേ സ്റ്റേഷൻ വരുന്നു

പേരാമ്പ്രയിലും റെയിൽപാത വരുന്നു ; പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയില്‍

കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരുവിലേക്ക് റെയില്‍പാത നിർമ്മിക്കാനുള്ള പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയില്‍.

കൊയിലാണ്ടി, പേരാമ്പ്ര, മുള്ളൻകുന്ന്, നിരവിൽപുഴ, തരുവണ, കൽപ്പറ്റ, മീനങ്ങാടി, പുൽപ്പള്ളി, കൃഷ്ണരാജപുര, എച്ച്.ഡി.കോട്ട്, ഹമ്പാപുര, ബഡിരഗൂഡ് എന്നീ പ്രദേശങ്ങൾ ചേർന്ന് കടകോള റെയിൽവേ സ്റ്റേഷനിൽ അവസാനിക്കുന്ന 190 കിലോമീറ്റർ റെയിൽപാത സ്ഥാപിക്കാനുള്ള പ്രൊപ്പോസലാണ് നൽകിയിരിക്കുന്നത്. വനമേഖലയെ ബാധിക്കാത്ത തരത്തിൽ വയനാട്ടിൽ നിന്നും മൈസൂർ വരെ സാധ്യമായ ഏക റെയിൽവേ പാതയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

2% OFF