
ബന്ധങ്ങള്‍ ജീവിതത്തിന്‍റെ സൗന്ദര്യമാണ്….
വാക്ക്,പ്രവൃത്തി,സാമീപ്യം തുടങ്ങിയവകൊണ്ട് പരസ്പരം സന്തോഷം പകരുംബോളാണ് ബന്ധങ്ങള്‍ വിടര്‍ന്ന് പുഷ്പിക്കുന്നത്…

വാക്കത്തോണിന്ന് അഭിവാദ്യം നേരാന്‍ അഭിവന്ദ്യരായ ഡോ; എന്‍.എ.മുഹമ്മദ് സാഹിബ് എത്തി.

ആള്‍ ഇന്ത്യ കെ എം സി സി ബേഗ്ലൂര്‍ സെന്‍ട്രല്‍ കമ്മറ്റി. രക്തദാനത്തതിന്‍റെയും സാന്ത്വന പരിചരണത്തിന്‍റെയും മഹത്വം പൊതുജനങ്ങളിലെത്തിക്കുന്നതിന്ന് കണ്ണൂര്‍ മുതല്‍ ബേഗ്ലൂര്‍ വരെ നടത്തിവരുന്ന വാക്കത്തോണിന്ന് പിന്തുണ അര്‍പ്പിച്ചുകൊണ്ട് മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ടും എന്‍.എ.ഹാരിസ് എം എല്‍ എ യുടെ പിതാവുമായ ഡോക്ടര്‍ എന്‍ എ.മുഹമ്മദ് സാഹിബ് എത്തിയത് യാത്ര അംഗങ്ങളെ ഏറെ സന്തോഷിപ്പിച്ചു.

ബിഡതിക്ക് അടുത്ത് വെച്ചാണ് എന്‍ എ എം സാഹിബ് വാക്കത്തോണിനെ അഭിവാദ്യം ചെയ്തത്. പ്രസിഡണ്ട് ഉസ്മാന്‍ സാഹിബിനെയും, ജനറല്‍ സെക്രട്ടറി എം കെ.നൗഷാദ് സാഹിബിനെയും ജാഥാ അംഗങ്ങളേയും അദ്ധേഹം മുക്തകണ്ഠം അഭിനന്ദിച്ചതിന്ന് ശേഷം കുറച്ചകലം അദ്ധേഹം യാത്രയെ അനുഗമിച്ചു.

സാര്‍….
ബേഗ്ലൂര്‍ നഗരിയില്‍ ചാരിറ്റിയുടെ അംബാസിഡറായ താങ്കള്‍ക്ക് സ്നേഹത്തില്‍ പൊതിഞ്ഞ ഒരായിരം അനുമോദനങ്ങള്‍ നേരട്ടെ…


നശ്വരമായ ജീവിത യാത്രയില്‍ അങ്ങയെ പോലെയുളളവര്‍ തരുന്ന സാന്ത്വനവും സാമീപ്യവും ഞങ്ങളുടെ ഹൃദയങ്ങളില്‍ ചില്ലിട്ട് സൂക്ഷിക്കുന്നു…
AIKMCC BENGALURU
