ഗുവാഹത്തി: രാജ്യം കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ്. പല രാജ്യങ്ങളും ഇതു കാരണം ഇന്ത്യയിൽ

ഗുവാഹത്തി: രാജ്യം കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ്. പല രാജ്യങ്ങളും ഇതു കാരണം ഇന്ത്യയിൽ നിന്നുള്ള വിമാനസ‍‍ർവ്വീസുകൾ റദ്ദാക്കിയിരിക്കുകയാണ്. എന്നാൽ ഈ നിയന്ത്രണങ്ങൾക്കിടയിലും ഒരു ബിസിനസുകാരൻ കുടുംബസമേതം ദുബായിലേക്ക് പറന്നു. വിവിധ രാജ്യങ്ങളിലായി സുഗന്ധദ്രവ്യങ്ങളുടെ വ്യാപരം നടത്തുന്ന പ്രശസ്ത ബിസിനസുകാരൻ മുഷ്താക് അൻഫറാണ് 55 ലക്ഷം രൂപ മുടക്കി സ്വകാര്യ വിമാനത്തിൽ യാത്ര നടത്തിയത്.

അമ്മയോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനും സാമൂഹിക പ്രവർത്തനങ്ങൾക്കും വേണ്ടി അസമിലേക്ക് എത്തിയതായിരുന്നു അൻഫർ. എന്നാൽ കോവിഡ് 19 രണ്ടാം തരംഗം കാരണം തിരിച്ചു പോവാനാകാതെ കുടുങ്ങുകയായിരുന്നു. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കാരണം യുഎഇ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ വിമാനസ‍ർവീസുകൾ താത്കാലികമായി നിരോധിച്ചിരുന്നു. അതുകൊണ്ട് അൻഫറിന് ദുബായിലേക്ക് മടങ്ങാൻ