വിക്ടേഴ്സ്‌ ചാനൽ ട്രയൽ ക്ലാസുകൾ ; ടൈം ടേബിൾ ആയി

ജൂണ്‍ ഒന്ന് മുതല്‍ ട്രയല്‍ അടിസ്ഥാനത്തില്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ കൈറ്റ് പ്രസിദ്ധീകരിച്ചു. അംഗണവാടി കുട്ടികള്‍ക്കുള്ള ‘കിളിക്കൊഞ്ചല്‍’ ജൂണ്‍ 1 മുതല്‍ 4 വരെ രാവിലെ 10.30 നായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം ജൂണ്‍ 7 മുതല്‍ 10 വരെ നടത്തും. പ്ലസ്ടു ക്ലാസുകള്‍ക്ക് ജൂണ്‍ 7 മുതല്‍ 11 വരെയാണ് ആദ്യ ട്രയല്‍. രാവിലെ 08.30 മുതല്‍ 10.00 മണി വരെയും വൈകുന്നേരം 05.00 മുതല്‍ 06.00 മണി…Read More→

ഓൺലൈൻ അധ്യയന വർഷം ഇന്നുമുതൽ

ഓൺലൈൻ’ അധ്യയന വർഷം ഇന്നുമുതൽ തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകളെ ആശ്രയിച്ച് വീണ്ടുമൊരു അധ്യയന വർഷത്തിന് ചൊവ്വാഴ്ച തുടക്കമാകും. പ്രവേശനം പൂർത്തിയായില്ലെങ്കിലും മൂന്നരലക്ഷത്തോളം കുട്ടികൾ ഈ വർഷവും ഒന്നാം ക്ലാസിലെത്തുമെന്നാണു കരുതുന്നത്. വെർച്വൽ പ്രവേശനോത്സവമാണ് ഇത്തവണ. തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്കൂളിലാണ് ഡിജിറ്റൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. കഴിഞ്ഞവർഷവും കോവിഡ് വ്യാപനംമൂലം ഓൺലൈൻ ക്ലാസുകളായിരുന്നു ആശ്രയം. വിക്ടേഴ്‌സ് ചാനൽ വഴി ആദ്യം ക്ലാസുകളുടെ ട്രയലായിരിക്കും നടക്കുക. രണ്ടാഴ്ചയ്ക്കുശേഷം റിവിഷനുണ്ടാകും. തുടർന്ന് യഥാർഥ ക്ലാസ് ആരംഭിക്കും. വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ക്ലാസുകൾക്കുപുറമേ…Read More→

വീഡിയോ കോളിൽ കെനിയോരുക്കി തടിപ്പ്,മുന്നറിപ്പുമായി കേരള പോലീസ്

വീഡിയോ കോളില്‍ കെണിയൊരുക്കി തട്ടിപ്പ്; മുന്നറിപ്പുമായി കേരള പൊലീസ് സംസ്ഥാനത്ത് വീഡിയോ കോളിലൂടെയുള്ള തട്ടിപ്പ് വർധിക്കുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. വാട്‌സ് ആപ്പ്, മെസഞ്ചര്‍ തുടങ്ങിയവയിൽ നിന്നും അപരിചിതരുടെ വീഡിയോ കോളുകള്‍ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു. മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്ത് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടും. തുടര്‍ന്ന് വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്‌തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും…Read More→

യുകെയിൽ കോവിടന്റ്റെ മൂന്നാം തരംഗത്തിന് തുടക്കമായിട്ടുണ്ടാകാമെന്ന് മുന്നറിയിപ്പ്

യുകെയില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായിട്ടുണ്ടാകാമെന്ന് മുന്നറിയിപ്പ് ലണ്ടന്‍: കോവിഡ് മൂന്നാം തരംഗത്തിന് യുകെയില്‍ തുടക്കമായിട്ടുണ്ടാകാമെന്ന് സര്‍ക്കാരിന് ശാസ്ത്ര ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21-ന് ബ്രിട്ടണിലെ എല്ലാ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617.2 വകഭേദം രാജ്യത്ത് ‘ക്രമാതീതമായ വ്യാപനത്തിന്’ കാരണമായതായി ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 21-ന് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനം നീട്ടിവെക്കണമെന്ന് സര്‍ക്കാരിനോട് ശാസ്ത്ര ഉപദേഷ്ടാവായ പ്രഫസര്‍…Read More→

കേരളത്തിൽ വീണ്ടും നീട്ടി. ജൂൺ ഒമ്പതു വരെയാണ് നീട്ടിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടി. ജൂൺ ഒമ്പതു വരെയാണ് നീട്ടിയത്. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്. എങ്കിലും സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് സാധ്യത. ഇളവുകൾ സംബന്ധിച്ച തീരുമാനം കോവിഡ് അവലോകന യോഗത്തിനു ശേഷം പ്രഖ്യാപിക്കും. സ്വർണക്കടകൾ, ടെക്സ്റ്റൈലുകൾ, ചെരിപ്പുകടകൾ, സ്കൂൾ കുട്ടികൾക്ക് ആവശ്യമായ വസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകും. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായിരിക്കും ഇതിന് അനുമതി…Read More→

ലക്ഷ്യദീപിലെ ജനങളുടെ സമാദാന ജീവിതം തകർക്കാൻ ശ്രെമിക്കുന്ന ബി ജെ പിയുടെയും അഡ്മിനിസ്ട്രേറ്റർ

ലക്ഷ്യദീപിലെ ജനങളുടെ സമാദാന ജീവിതം തകർക്കാൻ ശ്രെമിക്കുന്ന ബി ജെ പിയുടെയും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെയും നടപടികൾക്കെതിരെ എടച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഫുൽ പട്ടേലിന്റെ കോലം കത്തിച്ചുകൊണ്ട് പ്രേതിഷേദിക്കുന്നു…

കെ.കെ.രമ ബാഡ്ജ് ധരിച്ചെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്നു സ്പീക്കര്‍

തിരുവനന്തപുരം: വടകരയില്‍ നിന്നു നിയമസഭയിലെത്തിയ ആര്‍എംപിഐ നേതാവ് കെ.കെ.രമയുടെ സത്യപ്രതിജ്ഞയെ കുറിച്ച് അന്വേഷിക്കുമെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണോ എന്നാണ് പരിശോധിക്കുന്നത്്.നിയമസഭയുടെ പെരുമാറ്റച്ചട്ടത്തില്‍ ഇത്തരം പ്രഹസനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇത് സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. ഇത് പൊതുവില്‍ എല്ലാ അംഗങ്ങള്‍ക്കും ബാധകമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പാര്‍ട്ടി സ്ഥാപകനും ഭര്‍ത്താവുമായ ടി.പി.ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജുമായാണ് കെ.കെ.രമ സത്യപ്രതിജ്ഞ ചെയ്തത്. പ്രോ ടെം സ്പീക്കര്‍ അഡ്വ. പി.ടി.എ.റഹീം മുമ്പാകെ…Read More→

കണ്ണൂർ : കണ്ണൂർ പാലത്തായി പീഡനക്കേസിൽ നീതി തേടിയുള്ള കുടുംബത്തിൻ്റെ പോരാട്ടം ആശ്വാസം തരുന്നു .

കേസ് അട്ടിമറിക്കാനും പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജനെ സംരക്ഷിക്കാനും ആസൂത്രിത നീക്കമാണ് നടന്നതെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. ഒമ്പത് വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പുതിയ അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരേയും കേസ്സെടുക്കണം. പ്രതിയെ സഹായിക്കുകയും കേസ് അന്വേഷണം അട്ടിമറിക്കാൻ നേതൃത്വം നൽകുകയും ചെയ്ത ഐജി ശ്രീജിത്തിനെ സർവീസിൽ നിന്നും പുറത്താക്കണം. കേസന്വേഷണം അട്ടിമറിക്കാനും അതുവഴി പ്രതിയെ സംരക്ഷിക്കാനും ഗൂഢാലോചന നടന്നുവെന്നതിന് തെളിവുകൾ മുമ്പ് പുറത്തുവന്നിട്ടും പിണറായിയുടെ ആഭ്യന്തര വകുപ്പും പിണറായി…Read More→

ലക്ഷദ്വീപ്: പ്രഫുല്‍ പട്ടേലിനെ തിരികെ വിളിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍

ചെന്നൈ: ജനവിരുദ്ധ നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരികെ വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ‘അവിടെ താമസിക്കുന്ന മുസ്ലിംജനവിഭാഗത്തെ അന്യവത്കരിക്കുന്നതിനായി ജനവിരുദ്ധ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേലിന്റെ നടപടി മനോവേദനയുണ്ടാക്കുന്നു’ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ ഇടപെടുകയും അദ്ദേഹത്തെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നീക്കം ചെയ്യുകയും വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ ശക്തി ബഹുസ്വരതയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എംഡിഎംകെ അധ്യക്ഷന്‍ വൈക്കോയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ രംഗത്തെത്തി….Read More→

കണ്ണൂര്‍: പാലത്തായിയിൽ നാലാം ക്ലാസുകാരി ലൈംഗികപീഡനത്തിന് വിധേയമായതായി അന്വേഷണ റിപ്പോര്‍ട്ട്. ബി ജെ പി നേതാവും അദ്ധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചതിന്‍റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ശുചിമുറിയിലെ ടൈലുകളില്‍ നിന്നും ലഭിച്ച രക്തക്കറ ശാസ്ത്രീയമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണറിപ്പോര്‍ട്ട്.

തെളിവില്ലെന്ന് പറഞ്ഞ് ആദ്യം അന്വേഷണ സംഘം പത്മരാജനെ വെറുതെ വിട്ടിരുന്നു. എന്നാൽ ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തെളിവുകള്‍ കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായതായി അന്വേഷണ സംഘം കണ്ടെത്തി. റിപ്പോര്‍ട്ട് തലശേരിയിലെ പ്രത്യേക പോക്‌സോ കോടതിയില്‍ സമര്‍പ്പിക്കും.ശുചിമുറിയില്‍ വച്ചാണ് അദ്ധ്യാപകന്‍ പീഡിപ്പിച്ചതെന്നായിരുന്നു നാലാം ക്ലാസുകാരിയുടെ മൊഴി. 2020 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

2% OFF