മിസ്സിംഗ്‌

ബാംഗ്ലൂർ
10 – 03 – 2023

പ്രിയപെട്ട ബാംഗളൂരിലെ മലയാളി സംഘടനാ നേതാക്കളെ ,മാധ്യമസുഹൃത്തുക്കളെ,

മുകളിൽ കൊടുത്തിട്ടുള്ള മിസ്സിംഗ് നോട്ടീസിൽ കാണിച്ചിരിക്കുന്ന ഈ സഹോദരൻ ജൗഹർ, കേരളത്തിലെ ചാവക്കാട് നിന്നും ജോലി സംബന്ധമായി കോലാർ ജില്ലയിലെ മാലൂരിൽ വന്നതാണ് . മാലൂർ ഭാവനഹള്ളി വില്ലേജ് സത്യാലക്ഷ്മി PG യിലാണ് ടി യാൻ താമസിച്ചിരുന്നത് . ബാംഗ്ളൂർ നാഗസാന്ദ്രയിൽ രെജിസ്റ്റഡ് ഓഫീസ് ഉള്ള JARI KART PRIVATE LTD എന്ന കമ്പിനിയുടെ മാലൂരിലുള്ള Packing Warehouse ലാണ് ജോലി ചെയ്തിരുന്നത് . FLIPKART നു സാധനങ്ങൾ സപ്ലൈ ചെയ്യുന്ന ഒരു സ്ഥാപനമാണ്, JARI KART എന്നാണ് മനസ്സിലാക്കുന്നത് .
ബാംഗ്ളൂർ ബനസവാടിയിലുള്ള YOUTH4JOBS എന്ന സ്ഥാപനം വഴിയാണ് ടി യാന് മാലൂരിൽ താൽക്കാലിക ജോലി ലഭിച്ചത് .

കഴിഞ്ഞ ഫെബ്രുവരി 27 നു ശേഷം ഇയാളെക്കുറിച്ചു വിവരമില്ല. പത്ത് ദിവസത്തിലധികമായി യാതൊരു വിവരവും കുടുംബങ്ങൾക്ക് ഇല്ലാത്തതിനാൽ ഈ സഹോദരനെ കണ്ടെത്തുന്നതിനായി ബന്ധുക്കൾ നാലുദിവസമായി ബാംഗ്ലൂരിൽ ഉണ്ട്.
പക്ഷേ ബന്ധുക്കൾ അന്വേഷിച്ചിട്ടും സൂചന ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.

അവർ മാലൂർ , നരസിപുര പോലീസ് സ്റ്റേഷനുകളിൽ പല പ്രവാശ്യം പോയി പരാതി നൽകിയിട്ടും പോലീസിന്റെ ഭാഗത്തുനിന്നും ഇതുവരെ കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ല . ഒരു FIR പോലും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. പോലീസിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയാലേ അവരുടെ ഭാഗത്തുനിന്നും എന്തെങ്കിലും നടപടി ഉണ്ടാകുകയുള്ളൂ എന്നാണ് ബന്ധുക്കൾ പറയുന്നത് .

സംസാരശേഷിയില്ലാത്ത ഈ സഹോദരനെ കണ്ടെത്തുന്നതിന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ ആവശ്യമാണ് . കേരളത്തിൽ നിന്നും ഈ സഹോദരന്റെ കുടുംബം നിരന്തരം ഹെല്പ് ഡെസ്‌കുമായി ബന്ധപ്പെടുന്നുണ്ട് .

മുകളിൽ കാണിച്ചിരിക്കുന്ന Missing Notice മാക്സിമം നിങ്ങൾക്കറിയാവുന്ന ഓരോ ഗ്രൂപ്പിലേക്കും ഷെയർ ചെയ്തുകൊണ്ട് ഈ സഹോദരനെ കണ്ടെത്താനുള്ള പരിശ്രമങ്ങൾ ഊർജിതമാക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു ..

ഈ ഗ്രൂപ്പിലുള്ള സംഘടനാ നേതാക്കളും ലോക കേരള സഭ അംഗങ്ങളും മാധ്യമ പ്രവർത്തകരും ആവശ്യമായ സപ്പോർട്ട് നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..

കൂടാതെ ഈ Missing നോട്ടീസ് കന്നഡ , തമിഴ് , തെലുങ്ക് ഭാഷകളിൽ Transalate ചെയ്യാൻ കഴിയുന്നവർ ഈ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ അതിനാവശ്യമായ സഹായം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ടി യാനെ കാണാതായത് മാലൂരിൽ ആയതുകൊണ്ട് ,മറ്റു 3 ഭാഷകളിലുള്ള നോട്ടീസ് ഉപകാരപെടുമല്ലോ.

ടീം ഹെൽപ്‌ഡെസ്‌ക്.
ബാംഗ്ളൂർ

Attachments :-
** JARI KART PRIVATE LTD – Appointment Letter
** Location map – YOUTH4JOBS

Leave a Reply

Your email address will not be published. Required fields are marked *

2% OFF