സാമ്പത്തിക സംവരണ കേസ്; സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും

സാമ്പത്തിക സംവരണ കേസ്; സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും

ന്യൂഡൽഹി: സാമ്പത്തിക സംവരണ കേസിൽ സുപ്രീംകോടതി നാളെ വിധി പറയും.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തുന്നതിന് എതിരായ ഹർജികളിലാണ് തിങ്കളാഴ്ച വിധി പറയുക. ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനും

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ ബി പാർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലയിൽ പത്തു

ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിലാണ് നാളെ വിധി പറയുന്നത്. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണ് മുന്നാക്ക

സംവരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ 2019ലെ 103-ാം ഭരണഘടനാ ഭേദഗതിയുടെ ഭരണഘടനാ

സാധുതയാണ് കോടതി പരിശോധിച്ചത്. എന്നാൽ, സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉൾപ്പെടെ പ്രത്യേക വകുപ്പുകൾ സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി

നൽകുന്ന 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുന്നതാണെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചിരുന്നു.സാമ്പത്തികാവസ്ഥ സംവരണത്തിന് മാനദണ്ഡമാക്കാൻ കഴിയില്ലെന്ന 1992ലെ ഇന്ദിരാ സാഹ്‌നി കേസിലെ ഭരണഘടനാ ബെഞ്ച് വിധി

ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. 50 ശതമാനം സംവരണമെന്ന അടിസ്ഥാന സംവരണ തത്വത്തെ വെല്ലുവിളിക്കുന്നുവെന്നും അവർ വാദിച്ചു. 50 ശതമാനം സംവരണത്തെ ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ

അറിയിച്ചത്. സെപ്റ്റംബർ 27-നായിരുന്നു ഏഴ് ദിവസം നീണ്ട വാദം കേൾക്കൽ അവസാനിച്ചത്. തുടർന്ന് വിധി പ്രസ്താവനയ്ക്കായി മാറ്റിവെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

2% OFF