പത്തുവര്‍ഷത്തില്‍ സ്വര്‍ണം കടത്തിയത് 3171 പേര്‍; ജയിലിലായത് വെറും 15 പേര്

പത്തുവര്‍ഷത്തില്‍ സ്വര്‍ണം കടത്തിയത് 3171 പേര്‍; ജയിലിലായത് വെറും 1
മലപ്പുറം: കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ 3171 പേരില്‍ ജയിലിലടച്ചത് വെറും 14 പേരെ മാത്രം. അനധികൃതമായി സ്വര്‍ണ്ണം കടത്തുന്നത് ദിവസവും

വാര്‍ത്തയാകുന്നുണ്ടെങ്കിലും കേസില്‍ ഉള്‍പ്പെട്ടവരെല്ലാം അകത്താവുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണ് ഈ വിവരങ്ങള്‍.2012 മുതല്‍ 2022 വരെയാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ 3171 പേര്‍ പിടിയിലായത്. ഇതില്‍ 2015-ല്‍ വെറും

രണ്ടുപേരും 2016-ല്‍ ആറുപേരും മാത്രമാണ് അകത്താകുന്നത്. ഒരു കോടി രൂപയുടെ മുകളില്‍ വിലമതിപ്പുള്ള സ്വര്‍ണ്ണമാണ് കടത്തുന്നതെങ്കില്‍ മാത്രം കസ്റ്റംസ് ജയില്‍ ശിക്ഷ നല്‍കുന്നതാണ് ഇതിനുകാരണം.

അല്ലാത്ത പക്ഷം വിചാരണ നടപടികള്‍ ഒഴിവാക്കി സ്വര്‍ണം കണ്ടുകെട്ടുകയും പിഴചുമത്തുകയുമാണ് പതിവ്. അതുകൊണ്ട് 99 ലക്ഷം രൂപ വരെ മാത്രം വിലമതിക്കുന്ന സ്വര്‍ണം കടത്തിവിടുന്ന തന്ത്രപരമായ നീക്കമാണ് സ്വര്‍ണക്കടത്ത് മാഫിയ സ്വീകരിക്കുന്നത്.കഴിഞ്ഞ പത്തു

വര്‍ഷത്തിനിടെ കേരളത്തില്‍ കൊച്ചി ഒഴികെയുള്ള വിമാനത്താവളങ്ങളില്‍ മാത്രം പിടിക്കപ്പെട്ടത് 1618.55 കിലോഗ്രാം സ്വര്‍ണ്ണമാണ്. ഇതില്‍ കോഴിക്കോട് നിന്ന് 1205.21 കിലോഗ്രാമും തിരുവനന്തപുരത്ത് നിന്ന് 233.37 കിലോഗ്രാമും കണ്ണൂരില്‍ നിന്ന് 2019

മുതല്‍ 179.9 കിലോഗ്രാമും സ്വര്‍ണ്ണമാണ് പിടികൂടിയത്. കൂടാതെ റോഡ് മാര്‍ഗം കടത്താന്‍ ശ്രമിച്ച 276.22 കിലോഗ്രാം സ്വര്‍ണ്ണവും പിടിച്ചു.കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു രാത്രി 35 വിമാനങ്ങളിലായി വന്ന രണ്ടായിരത്തോളം യാത്രക്കാരെ പരിശോധിച്ചപ്പോള്‍ 287 പേരില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തത് 22 കിലോഗ്രാം സ്വര്‍ണ്ണമാണ്. ഇതില്‍ ശരാശരി ഒരാള്‍ 30 ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണം മാത്രമാണ് കടത്തിയതായി

കണ്ടെത്തിയത്.വിദേശത്തുനിന്നും ആറുമാസത്തിനുള്ളില്‍ മടങ്ങി വരുന്നവര്‍ സ്വര്‍ണ്ണം കൊണ്ടുവരുന്നതിന് 41.25 ശതമാനം നികുതിയാണ് നല്‍കേണ്ടത്. ആറുമാസത്തിന് ശേഷം വരുന്നവര്‍ 15 ശതമാനം മാത്രം നികുതി നല്‍കിയാല്‍ മതി. അതുകൊണ്ട്

സ്വര്‍ണ്ണക്കടത്ത് മാഫിയ ആറു മാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിഞ്ഞവരെയാണ് സ്വര്‍ണം കടത്താന്‍ ഏല്‍പ്പിക്കുക.ഒരു തവണയിലേറെ പിടിക്കപ്പെട്ടാല്‍ ചെറിയ

തുകയ്ക്കുള്ള സ്വര്‍ണം കടത്തിയവരാണെങ്കില്‍ പോലും വിചാരണ ചെയ്യപ്പെടാം. അതിനാല്‍ ഒരു തവണ പിടിക്കപ്പെട്ടവരെ വീണ്ടും സ്വര്‍ണം കടത്താന്‍ ഉപയോഗിക്കാറില്ല. ഇതു കാരണമാണ് കൂടുതല്‍ പുതിയ ആളുകള്‍ സ്വര്‍ണം കടത്താന്‍ വരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.S

Leave a Reply

Your email address will not be published. Required fields are marked *

2% OFF