ഈ മനുഷ്യനെ സ്മരിക്കാതെ ഈ ദിനം കടന്ന് പോകരുത്.രാജ്യത്തുള്ള സകല മാധ്യമങ്ങളെയും വിലക്ക് വാങ്ങിയ സംഘപരിവാർ ശക്തികൾക്ക് മുന്നിൽ ഒറ്റക്ക് യുദ്ധം നയിച്ച തേരാളി. Salute you.

ഇന്നത്തെ ഇലക്ഷൻ റിസൾട്ടിൻ്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ അർഹതയുള്ള ഒരേ ഒരാൾ ദ്രുവ് റാത്തി മാത്രമാണ്.വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും മുകളിൽ ജനാധിപത്യ മതേതരത്വ മാനവിക ഇന്ത്യയെ പടുത്തുയർത്താൻ ജീവൻ പണയം വെച്ച് പോലും പണിയെടുത്ത ഒരേയൊരു മനുഷ്യൻ. ഹരിയാനയിൽ നിന്നുള്ള ചെറുപ്പക്കാരനായ എൻജിനീയറിങ് ബിരുദധാരി. ഹിന്ദുത്വ ഭീകരന്മാരുടെ എല്ലാ പൊളിറ്റിക്കൽ പ്രോജക്ടും പൊളിച്ചടുക്കി കയ്യിൽ കൊടുത്ത സമർത്ഥൻ. ഇന്നത്തെ ഇലക്ഷൻ റിസൾട്ടിൽ ഇയാളുടെ സ്വാധീനം അവഗണിക്കാനാവില്ല. മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഗോതി മീഡിയകളായി മാറിയപ്പോൾ പുതിയ ഒരു പാത വെട്ടി…Read More→

ദുബായ് കണ്ടതിൽ വച്ച് ഏറ്റവും വലിയ മയക്കമരുന്ന് വേട്ട

ഷാർജയിൽ വൻ മയക്കുമരുന്ന് വേട്ട; 24 പേർ പിടിയിൽ ഷാർജ അജ്മാൻ ദുബായ് സംയുക്തമായി വിരിച്ച വലയിൽ . 24 പേർപിടിയിലായി. ഹാഷിഷും ക്യാപ്റ്റഗൺ ഗുളികകളും പിടികൂടി. ആസൂത്രിത ഓപ്പറേഷനുകൾ വഴി ഷാർജ പൊലീസാണ് വൻ മയക്കുമരുന്ന്ശേഖരം പിടികൂടിയത്. മയക്കുമരുന്ന് കടത്തും വിൽപനയും നടത്തുന്ന 24അംഗ മാഫിയ സംഘത്തെയാണ് പിടികൂടിയത്. 120 കിലോഗ്രാം ഹാഷിഷും 30 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളുമാണ് പിടിച്ചെടുത്തത്. ഷാർജ പൊലീസ് ആന്‍റി നാർക്കോട്ടിക് വിഭാഗം ഡയറക്ടർ ലഫ്. കേണൽ മാജിദ്അൽ അസ്സാമാണ് വിവരംഅറിയിച്ചത്….Read More→

മാസപ്പിറവി കണ്ടു, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച; ഒമാനില്‍ ശനിയാഴ്ച

മാസപ്പിറവി കണ്ടു, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച; ഒമാനില്‍ ശനിയാഴ്ച റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലായിരുന്നു വെള്ളിയാഴ്ച പെരുന്നാള്‍.  അതേസമയം ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ  റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി…Read More→

സൊമാറ്റോ യുഎഇയിൽ സേവനം അവസാനിപ്പിക്കുന്നു

പ്രമുഖ ഫുഡ് ഡെലിവറി സേവനദാതാക്കളായ സൊമാറ്റോ യുഎഇയിൽ സേവനം അവസാനിപ്പിക്കുന്നു. നവംബര്‍ 24 മുതലാണ് സൊമാറ്റോ സേവനം അവസാനിപ്പിക്കുന്നത്. റെസ്റ്റോറന്റ് രംഗത്തേക്ക് സേവനം വിപൂലീകരിക്കുന്നതിൻറെ ഭാഗമായാണ് ഭക്ഷണവിതരണ രംഗത്ത് നിന്ന് പിൻവാങ്ങുന്നത്. സൊമാറ്റോയുടെ ഉപഭോക്താക്കളെ മറ്റൊരു ഭക്ഷണവിതരണ സേവനദാതാക്കളായ തലബാത്തുമായി ബന്ധിപ്പിക്കും. പരസ്യങ്ങള്‍ക്കായി നല്‍കിയ തുക ഈ വര്‍ഷം ഡിസംബര്‍ മുപ്പതിനകം തിരികെ നല്‍കുമെന്നും സൊമാറ്റോ അറിയിച്ചു. ഭക്ഷണശാലകളിൽ പോയി ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ഫീച്ചറുകൾ ആരംഭിക്കുമെന്ന് സൊമാറ്റോ അറിയിച്ചു.

പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് കുഞ്ഞാലിക്കുട്ടി നിർവഹിക്കും

kmcc ഖത്തർ കെഎംസിസിഅംഗങ്ങളായവർക്ക്ഖത്തറിലും നാട്ടിലുംപ്രശസ്തമായ സ്ഥാപനങ്ങളിൽആകർഷകമായ ആനുകൂല്യങ്ങൾലഭ്യമാകുന്ന വിധം തയ്യാറാക്കിയപ്രിവിലേജ് കാർഡ് ലോഞ്ചിംഗ്നിർവ്വഹിക്കുന്നതിനായിമുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിപികെ കുഞ്ഞാലിക്കുട്ടി സാഹിബ്ഒക്ടോബർ 06 ന് ദോഹയിലെത്തും.വൈകീട്ട് 7.30 ന്അൽ അറബി ഇൻഡോർഹാളിൽ നടക്കുന്ന ചടങ്ങിൽപ്രമുഖർ സംബന്ധിക്കും.. PrivilegeCard

ഇന്ത്യയിൽ നിന്നുളള യാത്രാവിലക്ക് ദുബൈ പിൻവലിച്ചു

ഇന്ത്യയിൽ നിന്നുളള യാത്രാവിലക്ക് ദുബൈ പിൻവലിച്ചു ഇന്ത്യയിൽനിന്നുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ദുബൈ പിൻവലിച്ചു. രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാവിലക്കാണ് ദുബൈ അധികൃതർ നീക്കിയത്. എമിറേറ്റ്‌സ് ജൂൺ 23 മുതൽ ദുബൈ സർവീസ് തുടങ്ങും. ഇന്ത്യയിൽനിന്ന് ദുബൈയിലേക്ക് എത്തുന്നവർക്ക് ഈ മാസം 23 മുതലുള്ള പുതിയ കോവിഡ് പ്രോട്ടോകോൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎഇ അംഗീകരിച്ച വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് രാജ്യത്തെത്താം. യാത്രക്ക് 48 മണിക്കൂറിനുള്ളിൽ പിസിആർ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം….Read More→

2% OFF