എം എം സി മുടക്കല്ലൂർ ശവം തിന്നുന്നു…

ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിയിൽ എത്തുമെന്ന വിശ്വസത്തിൽ .

സാർ

MMC മുടക്കല്ലൂർ ഇൻഷൂർ ക്യാഷ്
കൊള്ളയടിക്കുന്ന ശവം തീനികൾ
രോഗിയുടെ ചികിത്സാ അവകാശം തടഞ്ഞു വെച്ച് അവർക്ക് കിട്ടേണ്ട ചികിത്സ നൽകാതെ.. അവസാനം ഇൻഷൂർ തീർന്നാൽ കൊല്ലാൻ സമ്മതം തേടുന്ന ഈ ശവം തീനികളെ പൊതുജനം തിരിച്ചറിയണം നടപടിയുണ്ടാകണം ആരൊക്കെ വായിക്കും ആരൊക്ക കാണും എന്നൊന്നും അറിയില്ല. കാണുന്നവർ വായിക്കുന്നവർ ഉത്തരവാധപ്പെട്ടവരിൽ എത്തിക്കണം

എനിക്കുണ്ടായ ഈ അവസ്ഥ മറ്റാർക്കും ഇനി വരരുത് ഈ നടന്ന് കൊണ്ടിരിക്കുന്ന തോന്നിവാസങ്ങൾക്ക് ഒരു അവസാനം വേണം
ഞാൻ പറയുന്ന ഈ പരാതിയിലെ രോഗി എന്റെ ഉപ്പാന്റെ ജേഷ്ഠൻ ആണ്

ഇടവനപൊയിൽ അമ്മദ്
മുയിപ്പോത്ത് എന്ന ആളുടെ അവസ്ഥ ആണ് ഈ പരാതി ആയി ഞാൻ പറയുന്നത്.

അസുഖം വന്ന അന്ന് തൊട്ട് ഇന്ന് വരെ…. ഹോസ്പിറ്റൽ കാര്യങ്ങൾ മൊത്തം കൈകാര്യം ചെയ്തത് ഞാൻ തന്നെയാണ്.

ഇൻഷൂർ തുക കൊള്ളയടിക്കാൻ
രോഗിയെ ICU വിന്റെ ഉള്ളിൽ ഇട്ട് ദിവസത്തിൽ 5 മിനുട്ട് പോലും കൂടെ നിൽക്കുന്നവർക്ക് കാണിക്കാതെ…… ദിവസങ്ങൾ ഉന്തി നീക്കി ഇൻഷൂർ തുക തട്ടിയെടുക്കലാണ് എം എം സി എന്ന മലബാർ മെഡിക്കൽ കോളേജ് മുടക്കല്ലൂരിൽ നടക്കുന്നത്.

ഞാനും ഈ ചതിയിൽ പെട്ടു
പൊതു ജനം ഇതിനെതിരെ പ്രതികരിക്കണം

സ്ട്രോക് വന്ന് കോമ സ്റ്റേജിൽ ആണെന്ന് കള്ളം പറഞ്ഞോണ്ട് ഇനി തിരിച്ചു പഴേ പോലാകില്ലെന്നും പറഞ്ഞു ഇൻഷുർ തുക തീരും വരെ നിൽപ്പിച്ചിട്ട്.
രോഗിയുടെ ചികിത്സ അവകാശം തടഞ്ഞു വെച്ച് അവസാനം ഒന്നുകിൽ തൊണ്ടക്ക് തുളയിട്ട് വീട്ടിൽ പോണം അല്ലേൽ ഒക്സിജൻ മാസ്ക്ക് ഊരി ആളെ കൊല്ലാൻ സമ്മതം വേണമെന്ന്. ബന്ധപ്പെട്ടവരെ വിളിച്ചു ചോദിക്കുന്ന ശവം തീനികൾ ആണ് ഇവർ
ഒരു മരുന്നും കൊടുക്കാതെ കൂടെ നിൽക്കുന്നവർക്ക് പോലും കാണിക്കാതെ ചികിത്സ നിഷേധിച്ചു ആളെ കൊല്ലുന്ന ഇവരെ പൊതു ജനം തിരിച്ചറിയണം
ഡിസംബർ 18 മുതൽ ജനുവരി 2 വരെ ഞാൻ അനുഭവിച്ചറിഞ്ഞ സത്യമാണ്
ഈ പരാതി ആയി എഴുതുന്നത്
എന്നെയും രോഗിയുടെ മക്കളെയും
പല തവണ വിളിച്ചു സമ്മതത്തിനായി

ഈ വെക്തിയുടെ ഒക്സിജൻ മാസ്ക്ക് ഊരിയാൽ മരണം ആണെന്നും ഒപ്പിട്ടു തന്നാൽ ഊരി തരാന്നും പറഞ്ഞോണ്ട് ഞങ്ങൾ അനുവദിച്ചില്ല
തട്ടി വിളിച്ചാൽ പോലും ഒന്നും അറിയാതെ കോമയിൽ ഉള്ളവരെ പോലെ കിടന്ന മൂപ്പർക്ക് ഒന്നുകിൽ തൊണ്ട തുളക്കണം, അതല്ലേൽ….. അവരുടെ കൃതിമ ശ്വാസ കുഴൽ രേഖ മൂലം ബന്ധപ്പെട്ടവർ എഴുതി ഒപ്പിട്ട് സമ്മതം കൊടുത്താൽ
ശ്വാസകുഴൽ ഊരി തരാം എന്ന് വരെ ഞങ്ങോളോട് നിഷ്പ്രയാസം പറഞ്ഞപ്പോൾഎനിക്ക് തോന്നി ഇൻഷൂർ കഴിയാൻ ആയന്ന്

ആ വാക്കുകളിൽ നിന്നാണ് എനിക്ക് അത് ബോധ്യമായത് വെന്റിലേറ്ററിൽ കാലങ്ങളോളം ഇടാനുള്ള സാമ്പത്തികം ഉണ്ടേൽ ഇടാം ഇല്ലേൽ തൊണ്ട തുളച്ചു വീട്ടിൽ പോകാം എന്ന്
ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ ഇവർ പറഞ്ഞിട്ടും കിട്ടിയില്ലേൽ വേണ്ട മരിക്കുവോളം നല്ല രീതിയിൽ എത്ര ചിലവ് വന്നാലും വേണ്ടിയില്ലെന്ന് ഉറപ്പിച്ചു ഞാൻ

ഡോക്ടറോട് രോഗിയുടെ ആ ടൈമിലെ അവസ്ഥ എന്തെന്ന് വെച്ച് ഒരു റിപ്പോർട്ട് എഴുതിച്ചു.
അതും കൊണ്ട് പാർക്കോ ഹോസ്പിറ്റൽ വടകരയിൽ ബന്ധപെട്ടപ്പോൾ റിപ്പോർട്ട് പറയുന്ന അവസ്ഥ ആണേൽ തിരിച്ചു വരവിന് ഞങ്ങൾ ഉറപ്പ് നൽകില്ല. പരിചരണമാണ് വേണ്ടത് എങ്കിൽ കൊണ്ട് വന്നോ എന്നവർ പറഞ്ഞു
നല്ലൊരു പരിചരണം വേണമെന്ന എന്റെ ആവിശ്യം അവർ സ്വീകരിച്ചു

ഉടനെ ഞാൻ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുകയും വടകര പുതുതായി തുടങ്ങിയ
കോഴിക്കോട് ഇക്റാ ഹോസ്പിറ്റലിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന പാർക്കോ ഹോസ്പിറ്റിലേക്ക് ഷിഫ്റ്റ്‌ ചെയ്യുകയും ചെയിതു
ജനുവരി 2 ന് ഉച്ചക്ക് ശേഷം അഡ്മിറ്റ്‌ ചെയ്തു
പിറ്റേ ദിവസം ഒരനക്കം പോലും ഇല്ലായിരുന്ന മൂപ്പരുടെ ഓരോ ശരീര ഭാഗങ്ങളും അനങ്ങുന്നത് ഞങ്ങൾക്ക്
ഡോക്ടർ കാണിച്ചു തന്നു
ഒരിക്കലും ശ്വാസം വലിക്കാൻ ആവില്ലെന്ന് മുടക്കല്ലൂരിൽ നിന്ന് ഉറപ്പിച്ചു പറഞ്ഞ മൂപ്പർ ജനുവരി 5 ആകുമ്പോഴേക്കും സ്വന്തമായി ശ്വാസം വലിച്ചു
എല്ലാവരെയും തിരിച്ചറിഞ്ഞും തുടങ്ങി കൃതിമ ശ്വാസ കുഴൽ വലിച്ചാൽ മരിച്ചെന്നു പറഞ്ഞ മൂപ്പർ ഇന്ന് ICU വിൽ നിന്ന് റൂമിലേക്ക് മാറ്റി
ഇങ്ങനെ രോഗിയെ ഇൻഷൂർ ക്യാഷ് തീരും വരെ അടച്ചു വെച്ച് ബന്ധുക്കളെ പലതും പറഞ്ഞ് ഭയപ്പെടുത്തി
അവസാനം ക്യാഷ് തീർന്നാൽ കൊല്ലാൻ സമ്മതവും ഒപ്പിട്ട് വാങ്ങി എത്ര പേരുടെ ശവം ഇവർ തിന്ന് കാണും……

ഇവരെ നിലക്ക് നിർത്താൻ അധികാരികൾ തുനിഞ്ഞു ഇറങ്ങണം ഉത്തരവാധപ്പെട്ടവർ അവിടെ നടക്കുന്ന ഇങ്ങനുള്ള കാര്യങ്ങൾ അറിയണം
ഇവർക്ക് എതിരെ നടപടി എടുക്കണം ഇത്‌ എന്റെ അപേക്ഷ ആണ്

✍️അജാസ് മുയിപ്പോത്ത്

Leave a Reply

Your email address will not be published. Required fields are marked *

2% OFF