_ഇത് ഡോക്ടർ അബ്ദുൾ സലാം. തൂണേരിക്കാരുടെ പ്രിയങ്കരനായ മെഡിക്കൽ ഓഫീസർ.
തൂണേരി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി കേരളത്തിന്റെ ബഹുമാന്യയായ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജ് പ്രഖ്യാപിക്കുമ്പോൾ ഇത്രയും മനോഹരമായ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ രൂപകൽപ്പനയ്ക്ക് നിശ്ചയദാർഢ്യത്തോടെ നേതൃത്വം കൊടുത്തത് ഡോക്ടർ അബ്ദുൾ സലാം ആണ്.
തൂണേരി ഗ്രാമ പഞ്ചായത്തിന്റെയും തൂണേരിയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ യും സാധാരണക്കാരിൽ സാധാരണക്കാരായ പൊതുജനത്തിന്റെ യും കൂട്ടായ പ്രവർത്തനം ആശുപത്രിയുടെ നവീകരണ പ്രവർത്തനത്തിന് ആക്കം കൂട്ടിയെങ്കിലും തൂണേരി ക്കാരുടെ ആഗ്രഹത്തിന് അനുസൃതമായ മനോഹരമായ ആശുപത്രി കെട്ടിടം ഘടനാപരമായ മികവിൽ വാർത്തെടുക്കുന്നതിന് ഒരു മെഡിക്കൽ ഓഫീസർ എന്നതിലുപരിയായി ഒരു സാധാരണമനുഷ്യനായി പാവങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞ ഒരു മനുഷ്യ സ്നേഹിയായി ഒരു സർക്കാർ സേവകൻ എന്നതിൽ കവിഞ്ഞ് തന്റെ സൗമ്യസ്വഭാവവും അർപ്പണബോധവും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിനു വേണ്ടി ആത്മാർത്ഥമായി വിനിയോഗിച്ച ഉത്തമമായ ഒരു യുവത്വത്തിന്റെ പ്രതീകമാണ് ഡോക്ടർ അബ്ദുൾ സലാം.
ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ ജനിച്ചു വളർന്ന് സ്വപ്രയത്‌നത്താൽ ഉന്നത വിദ്യാഭ്യാസം നേടി ആതുര സേവന രംഗത്ത് കൃത്യനിഷ്ടയോടെ പ്രവർത്തിക്കുന്ന ഡോക്ടർ താൻ ചെയ്തു തീർക്കേണ്ട ജോലി സത്യസന്ധമായി ചെയ്തു തീർക്കുന്നതോടൊപ്പം ജനിച്ചു വളർന്ന നാടിനെ സ്നേഹിക്കുന്നതു പോലെ തന്നെ താൻ ജോലി ചെയ്യുന്ന നാടിനെയും നല്ലവരായ നാട്ടുകാരെയും ഒരേ പോലെ നെഞ്ചേറ്റിയ ആതുര സേവന രംഗത്ത് ഏവർക്കും മാതൃകയാവേണ്ട ഒരു വിശിഷ്ട വ്യക്തിത്വമാണ് നമ്മുടെ പ്രിയപ്പെട്ട അബ്ദുൾ സലാം ഡോക്ടർ.
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഘടന പരിശോധിക്കുമ്പോൾ നമുക്ക് മനസിലാവുന്നത് ഇതിന്റെ പിന്നിൽ അബ്ദുൾ സലാം ഡോകടറുടെ വിലമതിക്കാനാവാത്ത നേതൃത്വവും സംഘാടനശേഷിയും ഉണ്ട് എന്നതാണ് തൂണേരിയിലെ ജനത ഒറ്റക്കെട്ടായി ഒരേ മനസോടെ തങ്ങളുടെ ആതുര സേവന കേന്ദ്രത്തിന്റെ ഉന്നമനത്തിനു വേണ്ടി കൈകോർത്തപ്പോൾ താൻ പിറന്നു വീണ മണ്ണിനെ പോലെയും തന്റെ നാട്ടുകാരെ പോലെയും തൂണേരിയെയും തൂണേരിയിലെ ജനതയേയും സ്നേഹത്തോടെ ഉൾക്കൊണ്ട പ്രിയപ്പെട്ട ഡോക്ടർ താങ്കളുടെ നാമധേയം ഡോ: അബ്ദുൾ സലാം എന്നത് തൂണേരിയിലെ ജനത എന്നും ഹൃദയത്തോട് ചേർത്തു വെക്കും താങ്കളുടെ നാമധേയം തൂണേരിയുടെ മനസിൽ എക്കാലവും തങ്കലിപികളാൽ എഴുതി ചേർക്കപ്പെടും എന്നതിൽ യാതൊരു സംശയവും ഇല്ല. തന്റെ ഔദ്യോഗികജീവിതത്തിൽ ഒരു പാട് നേട്ടങ്ങളും ഉയർച്ചകളും ഉണ്ടാകട്ടെ എന്നും ശോഭനമായ ഒരു ഭാവിയും ആയുരാരോഗ്യ സൗഖ്യങ്ങളും തന്ന് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെയെന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു