ബിൽക്കീസിന് നീതി കിട്ടാൻ വേണ്ടി പൊരുതിയ തീരവനിത….

തെരുവിൽ ലീഫ് ലെറ്റ് വിതരണം ചെയ്ത് നടക്കുന്ന ഈ സ്ത്രീയെ കണ്ടോ?.. പേര് രൂപ് രേഖ വർമ്മ. എൺപത് വയസ്സുണ്ട്. ബിൽക്കീസിന് നീതി കിട്ടാൻ വേണ്ടി പൊരുതിയ അഞ്ച് വനിതകളിൽ ഒരാൾ. അവരിൽ ഏറ്റവും പ്രായം കൂടിയ ആൾ. രേവതി ലോൾ, സുഭാഷിണി അലി, ആനിരാജ, മഹുവ മൊയ്ത്ര എന്നിവരാണ് ആ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ വീണ്ടും കോടതി കയറിയത്. ഈ പ്രൊഫൈലിൽ ഇവരെക്കുറിച്ച് മുമ്പും എഴുതിയിട്ടുണ്ട്, സിദ്ധിഖ് കാപ്പന് ജാമ്യം നില്ക്കാൻ യു പി യിൽ നിന്ന് ഒരാളും ധൈര്യപ്പെടാതിരുന്നപ്പോൾ അന്ന് അതിന് തയ്യാറായി മുന്നോട്ട് വന്നത് ഇവരാണ്.❤️🙏❤️ലഖ്നോ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലറാണ്.❤️🙏❤️ഭീതിയുടെ അന്തരീക്ഷം ദേശീയ രാഷ്ട്രീയത്തിൽ ഇരുൾമൂടി നിൽക്കുമ്പോൾ ഭരണകൂടത്തോടൊപ്പം നില്ക്കാനും അവരുടെ ഗുഡ് ബുക്കിൽ ഇടം നേടാനും മത്സരിക്കുന്നവരുടെ നീണ്ട നിര കാണാം. അവരിൽ സെബ്രിറ്റികളുണ്ട്, താരങ്ങളുണ്ട്, ക്രിക്കറ്റ് ദൈവങ്ങളുണ്ട്, രാഷ്ട്രീയക്കാരുണ്ട്.. അവർ സർക്കാർ പരിപാടികളിലും ദേശീയ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നില്ക്കും. അവരെത്തേടി അവാർഡുകളും അംഗീകാരങ്ങളുമെത്തും. എന്നാൽ ഇത് പോലെ ചിലരുണ്ട്, ആരാലും ശ്രദ്ധിക്കപ്പെടാതെ തെരുവിൽ പൊരുതുന്നവർ അത്തരം എണ്ണപ്പെട്ട മനുഷ്യരുടെ നിശ്ചയദാർഢ്യത്തന്റെയും ചെറുത്തുനില്പിന്റേയും ഫലമാണ് നീതിയുടെ ചെറിയ കിരണങ്ങളെങ്കിലും വല്ലപ്പോഴും നമ്മെ തേടിയെത്തുന്നത്. ആരുമോർത്തില്ലെങ്കിലും ഇത്തരം മനുഷ്യരെ നമ്മളെങ്കിലും ഓർക്കണം കടപ്പാട് -ബഷീർ വള്ളിക്കുന്ന്

Leave a Reply

Your email address will not be published. Required fields are marked *

2% OFF