നിങ്ങൾ വരണം, ‘കാഴ്ചകൾക്കുമപ്പുറം കാണാൻ
2025 ഫെബ്രുവരി 17 ാം തിയ്യതി എടച്ചേരി തണലിൽ വിപുലമായ ഒരു കുടുംബ സംഗമം നടക്കുകയാണ്. ഇതുവരെയും തണലിനെ ചേർത്ത് പിടിച്ചവരും, തണലറിയാൻ വരുന്നവരും ഒന്നിച്ചൊരു കുടുംബമായി മാറുന്ന സുന്ദര മുഹൂർത്തം വിവിധ കലാപരിപാടികൾ, ചെയർമാൻ്റെ തണൽ സന്ദേശം എന്നിവക്ക് പുറമെ പ്രഗത്ഭ മോട്ടിവേറ്റർ ഫിലിപ്പ് മമ്പാടും നമ്മോടൊപ്പം ചേരുന്നു. തണലിന് തണലേകാൻ കുടുംബ സമേതം താങ്കളും ഉണ്ടാവണമെന്ന് ഞങ്ങളാഗ്രഹിക്കുന്നു.
രാവിലെ മുതൽ രാത്രി വരെ നീളുന്ന പരിപാടിയെ താങ്കളുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമാക്കണമെന്നഭ്യർത്ഥിക്കുന്നു.
സസ്നേഹം
ടീം തണൽ
എടച്ചേരി.
