കെ.കെ.രമ ബാഡ്ജ് ധരിച്ചെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്നു സ്പീക്കര്‍

തിരുവനന്തപുരം: വടകരയില്‍ നിന്നു നിയമസഭയിലെത്തിയ ആര്‍എംപിഐ നേതാവ് കെ.കെ.രമയുടെ സത്യപ്രതിജ്ഞയെ കുറിച്ച് അന്വേഷിക്കുമെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണോ എന്നാണ് പരിശോധിക്കുന്നത്്.
നിയമസഭയുടെ പെരുമാറ്റച്ചട്ടത്തില്‍ ഇത്തരം പ്രഹസനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇത് സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. ഇത് പൊതുവില്‍ എല്ലാ അംഗങ്ങള്‍ക്കും ബാധകമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി സ്ഥാപകനും ഭര്‍ത്താവുമായ ടി.പി.ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജുമായാണ് കെ.കെ.രമ സത്യപ്രതിജ്ഞ ചെയ്തത്. പ്രോ ടെം സ്പീക്കര്‍ അഡ്വ. പി.ടി.എ.റഹീം മുമ്പാകെ സഗൗരവ പ്രതിജ്ഞയാണ് കെ.കെ.രമ എടുത്തത്.

2% OFF