സ്ത്രീ സുരക്ഷാ പദ്ധതി
▪️കേരള സർക്കാർ നടപ്പിലാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകൾ 2025 ഡിസംബർ 22 മുതൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
▪️അപേക്ഷകർ 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.
▪️റേഷൻ കാർഡ് മഞ്ഞ,പിങ്ക് എന്നീ വിഭാഗത്തിൽ പെട്ടവർക്കാണ് ആനുകൂല്യം ലഭിക്കുകയുള്ളൂ.
(വെള്ള,നീല റേഷൻ കാർഡ് ഉടമകൾക്ക് ഈ പദ്ധതിയിൽ അംഗമാവാൻ കഴിയില്ല)
▪️വിധവ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ, വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ, തുടങ്ങിയവ കൈപ്പറ്റുന്നവർക്ക് ഈ പദ്ധതിയിൽ ചേരാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
🔹ആവശ്യമുള്ള രേഖകൾ🔹
▪️ പ്രായം തെളിയിക്കുന്ന രേഖ
ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് , പാസ്പോർട്ട്, എസ്എസ്എൽസി ബുക്ക് (ഇവയിൽ ഏതെങ്കിലും ഒന്ന് മതി) .
ഈ രേഖകൾ ഒന്നും ഇല്ലാത്തവർക്ക് ഗവൺമെൻറ് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്
▪️ആധാർ കാർഡ്
▪️ബാങ്ക് പാസ്ബുക്ക് (നാഷണലൈസ്ഡ് ബാങ്ക് ആയിരിക്കണം)
