ഭരണസ്വാധീനം ഉപയോഗിച്ച് UDF വോട്ടിൻ്റെ ആനുപാതികത തികച്ചും പ്രതിപക്ഷത്തിന് എതിരാക്കുന്ന രീതിയിൽ ഭൂമിശാസ്ത്ര പരമായോ , മറ്റൊ അനുവർത്തിച്ചു പോരുന്ന ഒരു മാനദണ്ഡങ്ങളും പാലിക്കാതെ കേട്ടു കേൾവിയില്ലാത്ത വിധം അന്യായമായി വാർഡുവിഭജനം നടത്തിയിട്ടും കഷ്ടിച്ച് രണ്ട് പേർ വിജയിക്കേണ്ടിടത്ത് UDF ൻ്റെ നാലു പേരുടെ വിജയം ഈ നാടിൻ്റെ തന്നെ വിജയമാണ്. കഴിഞ്ഞ നാൽപതാണ്ട് പഞ്ചായത്ത് ഭരിച്ച ഭരണത്തഴമ്പിൽ സർവ്വ സന്നാഹത്തോടെ തെരെഞ്ഞെടുപ്പിനെ നേരിട്ടിട്ടും ചില്ലറ വോട്ടിൻ്റെ പിൻബലത്തിലാണ് മറ്റു ചില വാർഡുകളിൽ CPM
തപ്പിതടഞ്ഞ് രക്ഷപ്പെട്ടത് . പാർട്ടിയും കുടുംബവും പഞ്ചായത്തിനെ ഊറ്റികുടിച്ചു കൊഴുത്തപ്പോൾ തകർന്ന് പോയത് അണികൾക്ക് പാർട്ടിയോടുള്ള കൂറാണെന്ന് മനസ്സിലാക്കിയ പാർട്ടി നേതൃത്വം വാർഡ് വിഭജനത്തെ എങ്ങനെയെങ്കിലും ജയിക്കാനുള്ള ബ്രഹ്‌മാസ്ത്രമായി ഉപയോഗിക്കുകയായിരുന്നു. എടച്ചേരിയുടെ പടിഞ്ഞാറൻ ചക്രവാളത്തിൽ
അസ്തമിക്കാൻ പോവുന്ന CPM എന്ന ചുവന്ന സൂര്യൻ്റ അസ്തമയവും അടുത്ത തെരെഞ്ഞെടുപ്പോടെ വരാനിരിക്കുന്ന ഹരിത വസന്തത്തിൻ്റെ പൊൻ പുലരിയും മുൻകൂട്ടി വിളിച്ചോതുന്ന വിളംബരം കൂടിയാവണം ഈ വിജയാഘോഷം ! !

ശാഫിയോടു പറയാനുള്ളത്
പ്രിയപ്പെട്ട ശാഫി
താങ്കൾ ഭാഗ്യവാനാണ്, ചെറിയ പ്രായത്തിൽ തന്നെ എടച്ചേരി പോലുള്ള ഒരു പ്രദേശത്ത് മുസ്ലിം ലീഗിൻ്റെ ലേബലിൽ മത്സരിച്ചു വിജയിച്ചു പഞ്ചായത്തിൽ ഒരു മെമ്പറായി നിൽക്കുകയെന്നത് ചെറിയ കാര്യമല്ല

ഈ പ്രസ്ഥാനത്തിന് വേണ്ടി നാൽപതും അൻപതും അറുപതും വർഷങ്ങൾ പ്രവർത്തിച്ചിട്ടും ഒരു അംഗീകാരവും ലഭിക്കാതെ പീഡനങ്ങളും
അക്രമങ്ങളുമൊക്കെ ഏറ്റു വാങ്ങി ജീവിച്ച കുറേ നന്മ നിറഞ്ഞ മനുഷ്യർ നമുക്ക് മുമ്പിൽ നടന്നു പോയിട്ടുണ്ടെന്നത് ഇത്തരം സന്ദർഭങ്ങളിൽ ഓർക്കേണ്ടതാണ്

പാർട്ടിയും സമൂഹവും താങ്കളിൽ അർപ്പിച്ച വിശ്വാസത്തിന് ഒരു മങ്ങൽ പോലും ഏൽപ്പിക്കാതെ ഇൻശാ അല്ലാഹ് ഏൽപ്പിച്ച ദൗത്യം പൂർത്തീകരിക്കുവാൻ സർവ്വ ശക്തൻ തുണക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു
ഇനി മുതൽ എടച്ചേരിയിലെ പൊതു സമൂഹം കാണുന്ന മുസ്‌ലിം ലീഗിൻ്റെ മുഖം അത് ഷാഫിയുടെ മുഖമായിരിക്കും
താങ്കളോടൊപ്പമുള്ള രണ്ടു പേര് സ്ത്രീകളായത് കൊണ്ട്
അവരുടെ പ്രവർത്തനങ്ങൾ താങ്കളുടേത് പോലെ വിലയിരുത്തികൊള്ളണമെന്നില്ല
മാത്രമല്ല മറ്റാരെക്കാളും വെല്ലുവിളികൾ അതിജീവിച്ച് വിജയിച്ചു വന്ന വ്യക്തി എന്ന നിലക്ക് താങ്കളുടെ പ്രവർത്തനങ്ങളും,ചലനങ്ങളും,നീക്കങ്ങളും ശ്വാസോച്ഛ്വാസം വരെ ശ്രദ്ധിക്കുന്ന അതിൻ്റെ വീഴ്ചകളും കുറ്റങ്ങളും,കുറവുകളും സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കാൻ സാധ്യതയുണ്ട് എന്ന ഉത്തമ ബോധം എപ്പോഴും മനസ്സിൽ ഉണ്ടായിരിക്കട്ടെ

രാഷ്ട്രീയമായി എതിർപക്ഷത്ത് നിൽക്കുന്ന ഒരു ശക്തിയോട് മാത്രം ഏറ്റുമുട്ടിയല്ല താങ്കൾ വിജയിച്ചു വന്നത് എന്നത് കൊണ്ട് തന്നെ വെക്കുന്ന ഓരോ ചുവടുകളും തികഞ്ഞ ജാഗ്രത പുലർത്തിക്കൊണ്ടാവണമെന്ന ബോധ്യം താങ്കൾക്കുണ്ടാവുമെന്നറിയാം
താങ്കളുടെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സുതാര്യത പ്രകടമാക്കി കാണിച്ചു കൊടുക്കുക
നേരത്തെ ഏതോ ശബ്ദ സന്ദേശത്തിൽ കേട്ടത് പോലെ അടുത്ത അഞ്ചു വർഷത്തിനു ശേഷം നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിൻ്റെ പ്രസിഡൻ്റ് സ്ഥാനാർഥിയായി ശാഫിയായിരിക്കും എന്ന് സ്വകാര്യമായല്ല ഉറക്കെ തന്നെ പറയാനുള്ള സാഹചര്യം സൃഷ്ടിച്ചെടുക്കാൻ താങ്കൾക്കുള്ള കഴിവും,ആത്മാർഥതയും,
ഊർജ്ജസ്വലതയും വേണ്ടുവോളം പ്രകടമാക്കി മുൻപോട്ടു ചലിക്കുക.
സർവ്വവിധ നന്മകളും നേരുന്നു ഒപ്പം പ്രാർത്ഥനകളും ( ഫീ അമാനില്ലാഹ്
സിദ്ദിഖ് ഹസൻ

സലീനയുടെ വിജയം. ഏറെ ശ്രദ്ധേയം………………. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരിങ്ങണ്ണൂർ ടൌൺ നാലാം വാർഡിൽ ജയിച്ച വനിതാ ലീഗ് നേതാവ് സലീനയുടെ വിജയംതാഴെ പറയുന്ന കാരണങ്ങളാൽ ഏറ തിളക്കമാർന്നതാണ്……………………………………… 1 ഇരിങ്ങണ്ണൂർ ടൌണും പ്രാന്തപ്രദേശങ്ങളും CPM കോട്ടകളാണ്…………………………….. 2 UDF ന് വാർഡിൽ കണക്കുപ്രകാരം നൂറിലധികം വോട്ടുകൾ കുറവായിരുന്നു……………………………….. 3. എതിർ സ്ഥാനാർത്ഥി ഏറെ ജനപ്രിയനായ ഒരു യുവാവും പത്രപ്രവർത്ത കനും വിദ്യാസമ്പന്നനും പ്രമുഖ കുടുംബാംഗവും ജീവകാരുണ്യ പ്രവർത്തന രംഗത്തെ ഒരു നിറ

സാന്നിധ്യമൊക്കെയായിരുന്നു.. കൂടാതെ സ്ഥാനാർത്ഥിക്ക് ലഭിച്ചേക്കുമെന്നു കരുതിയ രാഷ്ട്രീയത ര മു ന്നോക്ക സമുദായ വോട്ടുകളുള്ള ഒരു വാർഡുമായിരുന്നു.ഇതിനെയൊക്കെ മറികടന്ന് മുന്നൂറിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വാർഡ് പിടിച്ചെടുക്കാനായത് കഴിഞ്ഞ അഞ്ചു വർഷക്കാലം യാതൊരു വകഭേദങ്ങളുമില്ലാതെ ജനങ്ങൾക്കുവേണ്ടി ജനങ്ങളുടെ ഇടയിൽ ഇറങ്ങി ചെന്ന് പ്രവർത്തിച്ചതു കൊണ്ടും ഇരിങ്ങണ്ണൂരിലെ ലീഗ് നേതൃത്വം സർവ പിന്തുണയുംനല്കിയത് കൊണ്ടു മാനെന്ന് നിസംശയം പറയാം.

