സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നാളെ നിര്‍ണായക യോഗം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിളിച്ച ഉന്നതതല യോഗത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാല്‍, കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വിദ്യാഭ്യാസ മന്ത്രിമാര്‍, വിദ്യാഭ്യാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായും നാളെ വെര്‍ച്ച്വല്‍ യോഗം ചേരും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി … Continue reading “സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ; നാളെ നിര്‍ണായക യോഗം”
ഗുവാഹത്തി: രാജ്യം കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ്. പല രാജ്യങ്ങളും ഇതു കാരണം ഇന്ത്യയിൽ നിന്നുള്ള വിമാനസർവ്വീസുകൾ റദ്ദാക്കിയിരിക്കുകയാണ്. എന്നാൽ ഈ നിയന്ത്രണങ്ങൾക്കിടയിലും ഒരു ബിസിനസുകാരൻ കുടുംബസമേതം ദുബായിലേക്ക് പറന്നു. വിവിധ രാജ്യങ്ങളിലായി സുഗന്ധദ്രവ്യങ്ങളുടെ വ്യാപരം നടത്തുന്ന പ്രശസ്ത ബിസിനസുകാരൻ മുഷ്താക് അൻഫറാണ് 55 ലക്ഷം രൂപ മുടക്കി സ്വകാര്യ വിമാനത്തിൽ യാത്ര നടത്തിയത്. അമ്മയോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനും സാമൂഹിക പ്രവർത്തനങ്ങൾക്കും വേണ്ടി അസമിലേക്ക് എത്തിയതായിരുന്നു അൻഫർ. എന്നാൽ കോവിഡ് 19 രണ്ടാം തരംഗം … Continue reading “ഗുവാഹത്തി: രാജ്യം കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ്. പല രാജ്യങ്ങളും ഇതു കാരണം ഇന്ത്യയിൽ”
തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിലവിലെ ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് താഴെയാവുകയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം പരിഗണിച്ച് എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നാളെ രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കും. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. മലപ്പുറം ഒഴികെ എല്ലാ … Continue reading “സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി; ട്രിപ്പിള്‍ ലോക്ഡൗണ്‍ മലപ്പുറത്ത് മാത്രം”
