ജെസിബി കത്തിച്ചതിനു പിന്നില്‍ വികസനം അട്ടിമറിക്കാനുള്ള ഗൂഢനീക്കം: ഇ.കെ.വിജയന്‍ എംഎല്‍എ

കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിലെ കുമ്പളച്ചോലയില്‍ ജെസിബി കത്തിച്ച സംഭവത്തിനു പിന്നില്‍ ഗ്രാമീണ മേഖലയില്‍ നടക്കുന്ന കോടി കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള ഗൂഢ ശ്രമങ്ങളുണ്ടെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും ഇ.കെ.വിജയന്‍ എംഎല്‍എ പറഞ്ഞു. സംഭവ സ്ഥലം എംഎല്‍എ സന്ദര്‍ശിച്ചു.
കെ.കെ.ബില്‍ഡേഴ്‌സിന്റെ ക്യാമ്പ് ഓഫീസിന് സമീപം നിര്‍ത്തിയിട്ട ജെസിബി കത്തിച്ചതില്‍ പ്രതികളെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. കിഫ്ബി മുഖേന 48 കോടി ചെലവില്‍ പൊതുമരാമത്ത് വകുപ്പ് നവീകരിക്കുന്ന കുളങ്ങരത്ത്-നമ്പ്യാത്താന്‍ കുണ്ട്-വാളൂക്ക്-വിലങ്ങാട് റോഡിന്റെ പ്രവൃത്തി കരാര്‍ ഏറ്റെടുത്തത് കെ.കെ. ബീല്‍ഡേഴ്‌സാണ്. പണി ആരംഭിക്കുന്നതിന് മുന്നേ ഇത്തരത്തിലുള്ള സംഭവം ഉണ്ടായത് നാടിന് തന്നെ അപമാനമാണ്-എംഎല്‍എ പറഞ്ഞു
നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കട്ടാളി ബാബു, ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, പഞ്ചായത്ത് അംഗങ്ങളായ ഷാജു ടോം, ടി.ശശി, ടി.പി പവിത്രന്‍, സുധീഷ് എ ടോനി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

2% OFF