ബെങ്കളുരു കെ എം സി സി വീണ്ടും ചലഞ്ച് ഏറ്റെടുത്തു….

കർമ്മശേഷിയുടെ ഗ്രാഫ് ഉയർത്തുന്ന ചലഞ്ച്

ഒരു കേന്ദ്രത്തിൽ നിന്ന് പാചകം ചെയ്ത് ബെങ്കളൂരു പട്ടണത്തിലെ ഗതാഗത കുരുക്കിനെ മറികടന്ന് നൂറുകണക്കിനു പോയിന്റുകളിലേക്ക് അയച്ച് ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ സമയത്തിന് ബിരിയാണി കണ്ടെയ്നർ എത്തിച്ചു അവരെ സംതൃപ്തരാക്കാൻ സാധിച്ചാൽ ബെങ്കളൂരു കെഎംസിസി-യുടെ സംഘാടന മികവും പ്രവർത്തകരുടെ സമർപ്പണവും ചരിത്രത്തിൽ ഇടം പിടിക്കും ഇടം പിടിക്കണം…

സാധനം ബിരിയാണിയാണ് ഹലുവയും അപ്പവും അല്ല അതുകൊണ്ട് തന്നെ അതീവ ശ്രദ്ധയും കരുതലും ആവശ്യമായ ഭക്ഷണമാണ് അൽപ്പം വൈകിയാൽ കക്ഷിയുടെ സ്വഭാവം മാറും സ്വഭാവം മാറിയാൽ അവകാശികളുടെ മട്ടും മാറും. അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികൾ അനവധിയുണ്ട് ആയതിനാൽ ഓരോ പ്രവർത്തകനും മാനസികമായും ശാരീരികമായും കരുത്താർജ്ജിക്കേണ്ട സമയവും സാഹചര്യവുമാണ്.

നലാം തിയ്യതി ശനിയാഴ്ച ഉച്ചയ്ക്ക് തുടങ്ങി അഞ്ചാം തീയതി ഞായറാഴ്ച ഉച്ചവരെ കണ്ണിമ ചിമ്മാതെയുളള കഠിനാധ്വാനം .

2000 ബിരിയാണി ചലഞ്ച് ഗതാഗത കുരുക്ക് പോലുള്ള ഭീഷണി പോലും ഇല്ലാത്ത നാട്ടിൻ പ്രദേശത്ത് നടത്തി പാളിച്ചകൾ വന്ന കഥ നമ്മൾ കേട്ടിട്ടുണ്ട്. അവിടെയാണ് അതിന്റെ പതിൻമടങ്ങ് ചാലഞ്ച് നമ്മൾ സധൈര്യം ഏറ്റെടുത്തത് ബെങ്കളൂരു കെഎംസിസി-യുടെ ഓരോ പ്രവർത്തകൻ്റെയും കർമ്മവും ധർമ്മവും നേതൃത്വമികവും ഒരിക്കൽ കൂടി നാടറിയാൻ പോകുന്ന ചാലഞ്ച് കൂടിയാണിത്.

സമൂഹ വിവാഹ സെക്ഷനുകളിൽ പതിനായിരത്തിൽ പരം ആളുകളെ പാകപ്പിഴവില്ലാതെ സൽക്കരിച്ചവരാണ് നമ്മൾ, ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് അവരുടെ ഡാറ്റ ശേഖരിച്ചവരാണ് നമ്മൾ, ബാംഗ്ലൂർ മുതൽ ഗൂഡല്ലൂർ വരെയുള്ള കിടപ്പ് രോഗികൾക്ക് സമാശ്വാസം പകരുന്നവരാണ് നമ്മൾ, പ്രകൃതി ദുരന്തങ്ങളിൽ സഹായഹസ്തവുമായി പാഞ്ഞടുക്കുന്നവരാണ് നമ്മൾ, അപകടങ്ങളിൽ പെട്ട് മരിക്കുന്നവരെയും അംഗവൈകല്യം സംഭവിക്കുന്നവരെയും വാരിയെടുത്ത് ആശുപത്രിയിൽ എത്തിക്കുന്നവരാണ് നമ്മൾ, കെട്ടിത്തൂങ്ങി മരിച്ച മൃതദേഹങ്ങൾ അഴുകിയ നിലയിലും അഴിച്ചെടുക്കാൻ പോലീസിനെ സഹായിക്കുന്നവരാണ് നമ്മൾ, ജീവൻറെ തുടിപ്പിനായി മല്ലിടുന്ന മക്കളെ ഒരു കൈവിരലുകളിൽ എണ്ണാവുന്ന മണിക്കൂറുകൾകൊണ്ട് 500ൽ പരം കിലോമീറ്റർ ദൂരത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചവരാണ് നമ്മൾ, കുടുംബ കലഹങ്ങളിലും മറ്റു കുഴപ്പങ്ങളിലും മധ്യസ്ഥത വഹിച്ചവരാണ് നമ്മൾ, രക്തം കൊടുത്തു മറ്റുള്ളവരുടെ ജീവൻ നിലനിർത്തുന്നവരാണ് നമ്മൾ, അന്യന്റെ വിശപ്പ് അകറ്റുന്നവരും വിദ്യാഭ്യാസ വളർച്ചയ്ക്ക് വിത്തിടുന്നവരുമാണ് നമ്മൾ, ഒളിച്ചോടിയവരെ തെളിച്ചത്ത് കൊണ്ടുവരുന്നവരാണ് നമ്മൾ, ആത്മഹത്യാ മുനമ്പിൽ നിൽക്കുന്നവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നവരാണ് നമ്മൾ, ഇത്രയൊക്കെ ചെയ്യുന്നതിനിടയിൽ സ്വന്തം കുടുംബത്തിൻറെ ഉത്തരവാദിത്വം മുടങ്ങാതെ നമ്മൾ നിർവഹിക്കുന്നു അതിനിടയിലാണ് പുതിയൊരു ചലഞ്ച് നമ്മളിലേക്ക് അഗതമായിരിക്കുന്നത്.
നമ്മുടെ ആത്മവിശ്വാസവും ഇച്ഛാശക്തി ഒരിക്കൽ കൂടി തെളിയിക്കാൻ പോവുകയാണ് 22000 പേരുടെ ഉച്ച ഭക്ഷണം പാകം ചെയ്ത് പാക്ക് ചെയ്ത് വിവിധ സ്ഥലങ്ങളിൽ എത്തിച്ചുകൊടുത്തുളള മഹാദൗത്യം എറ്റെടുത്തുകൊണ്ട്.

ഒരുങ്ങാം നമുക്ക് ശാരീരികമായും മാനസികമായു

‘അസാധ്യമായത് ഒന്നും തന്നെയില്ല”

Leave a Reply

Your email address will not be published. Required fields are marked *

2% OFF