ലോകം മുഴുവൻ ആവേശത്തിൽ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തിരി തെളിയും

കാത്തിരിപ്പിന് വിട; കാൽപന്ത് പൂരത്തിന് ഇന്ന് കൊടിയേറും ലോകം മുഴുവനുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഖത്തർ ലോകകപ്പിന് ഇന്ന് തിരിതെളിയും. ദോഹയിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് ലോകകപ്പിന് തുടക്കമാവുക. വിശ്വ കിരീടത്തിനായുള്ള പോരാട്ടത്തിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. എട്ട് സ്റ്റേഡിയങ്ങളിലായി, എട്ട് ഗ്രൂപ്പുകളാക്കി തിരിച്ച 32 ടീമുകൾ തമ്മിലാണ് ഖത്തറിലെ പോരാട്ടം. ലോകകപ്പ് ചരിത്രത്തിൽ 32 ടീമുകൾ മാറ്റുരയ്ക്കുന്ന അവസാന ലോകകപ്പാണ് ഖത്തറിലേത്. 2018 ജൂലൈ…Read More→

സൊമാറ്റോ യുഎഇയിൽ സേവനം അവസാനിപ്പിക്കുന്നു

പ്രമുഖ ഫുഡ് ഡെലിവറി സേവനദാതാക്കളായ സൊമാറ്റോ യുഎഇയിൽ സേവനം അവസാനിപ്പിക്കുന്നു. നവംബര്‍ 24 മുതലാണ് സൊമാറ്റോ സേവനം അവസാനിപ്പിക്കുന്നത്. റെസ്റ്റോറന്റ് രംഗത്തേക്ക് സേവനം വിപൂലീകരിക്കുന്നതിൻറെ ഭാഗമായാണ് ഭക്ഷണവിതരണ രംഗത്ത് നിന്ന് പിൻവാങ്ങുന്നത്. സൊമാറ്റോയുടെ ഉപഭോക്താക്കളെ മറ്റൊരു ഭക്ഷണവിതരണ സേവനദാതാക്കളായ തലബാത്തുമായി ബന്ധിപ്പിക്കും. പരസ്യങ്ങള്‍ക്കായി നല്‍കിയ തുക ഈ വര്‍ഷം ഡിസംബര്‍ മുപ്പതിനകം തിരികെ നല്‍കുമെന്നും സൊമാറ്റോ അറിയിച്ചു. ഭക്ഷണശാലകളിൽ പോയി ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ഫീച്ചറുകൾ ആരംഭിക്കുമെന്ന് സൊമാറ്റോ അറിയിച്ചു.

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ( rain alert kerala 13/12/2022 ). കൊല്ലം, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നാളെ നൽകിയിരുന്ന മഴമുന്നറിയിപ്പുകൾ പിൻവലിച്ചു.

പേരാമ്പ്രയിൽ റെയിൽവേ സ്റ്റേഷൻ വരുന്നു

പേരാമ്പ്രയിലും റെയിൽപാത വരുന്നു ; പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയില്‍ കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരുവിലേക്ക് റെയില്‍പാത നിർമ്മിക്കാനുള്ള പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയില്‍. കൊയിലാണ്ടി, പേരാമ്പ്ര, മുള്ളൻകുന്ന്, നിരവിൽപുഴ, തരുവണ, കൽപ്പറ്റ, മീനങ്ങാടി, പുൽപ്പള്ളി, കൃഷ്ണരാജപുര, എച്ച്.ഡി.കോട്ട്, ഹമ്പാപുര, ബഡിരഗൂഡ് എന്നീ പ്രദേശങ്ങൾ ചേർന്ന് കടകോള റെയിൽവേ സ്റ്റേഷനിൽ അവസാനിക്കുന്ന 190 കിലോമീറ്റർ റെയിൽപാത സ്ഥാപിക്കാനുള്ള പ്രൊപ്പോസലാണ് നൽകിയിരിക്കുന്നത്. വനമേഖലയെ ബാധിക്കാത്ത തരത്തിൽ വയനാട്ടിൽ നിന്നും മൈസൂർ വരെ സാധ്യമായ ഏക…Read More→

വാണിമേലിന് മറ്റൊരു നേട്ടം കൂടി

വാണിമേലിന് മറ്റൊരു നേട്ടം കൂടി ലോകം കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിനു ഖത്തർ ഒരുങ്ങുമ്പോൾ കളിയുടെ ആവേശം ഒട്ടും ചോരതെ ലോകത്തെ അറിയിക്കാൻ വാണിമേൽക്കാരും. ലോക കപ്പ്‌ റിപ്പോർട്ടിങ് രംഗത്ത് മൂന്ന് വാണിമേൽക്കാരുണ്ടാകുക എന്നത് അപൂർവ നേട്ടമാണ്. അംജദ് വാണിമേൽ ( ഗൾഫ് ടൈംസ് ) സാദിഖ് ചെന്നാടൻ ( മലയാളം ന്യൂസ്‌ ) ശമ്മാസ് കളത്തിൽ ( ദി പേനിന്സുല ) എന്നിവരാണ് ഈ വർഷത്തെ ലോക കപ്പ്‌ റിപ്പോർട്ട്‌ ചെയ്യാനുള്ള അനുമതി ലഭിച്ച വാണിമേൽക്കാർ…

പത്തുവര്‍ഷത്തില്‍ സ്വര്‍ണം കടത്തിയത് 3171 പേര്‍; ജയിലിലായത് വെറും 15 പേര്

പത്തുവര്‍ഷത്തില്‍ സ്വര്‍ണം കടത്തിയത് 3171 പേര്‍; ജയിലിലായത് വെറും 1മലപ്പുറം: കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ 3171 പേരില്‍ ജയിലിലടച്ചത് വെറും 14 പേരെ മാത്രം. അനധികൃതമായി സ്വര്‍ണ്ണം കടത്തുന്നത് ദിവസവും വാര്‍ത്തയാകുന്നുണ്ടെങ്കിലും കേസില്‍ ഉള്‍പ്പെട്ടവരെല്ലാം അകത്താവുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണ് ഈ വിവരങ്ങള്‍.2012 മുതല്‍ 2022 വരെയാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ 3171 പേര്‍ പിടിയിലായത്. ഇതില്‍ 2015-ല്‍ വെറും രണ്ടുപേരും 2016-ല്‍ ആറുപേരും മാത്രമാണ്…Read More→

സാമ്പത്തിക സംവരണ കേസ്; സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും

സാമ്പത്തിക സംവരണ കേസ്; സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും ന്യൂഡൽഹി: സാമ്പത്തിക സംവരണ കേസിൽ സുപ്രീംകോടതി നാളെ വിധി പറയും. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തുന്നതിന് എതിരായ ഹർജികളിലാണ് തിങ്കളാഴ്ച വിധി പറയുക. ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ ബി പാർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലയിൽ…Read More→

രാജാവിന് 7 ഭാര്യമാർ അർദ്ധ നഗ്ന നൃത്തം

പൈസ തരാതെ സിംഹാസനം പണിഞ്ഞു തരില്ല രാജാവേ ദക്ഷിണാഫ്രിക്കയിലെ പരമ്പരാഗത ഇന്ത്യൻ വ്യാപാരി രാജീവ് സിംഗിന്റെ വാക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ ലോകം കൗതുകത്തോടെയാണ് കേട്ടത് ഇത്രയ്ക്ക് ഗതിയില്ലാത്ത ഒരു രാജാവ് എന്ന രീതിയിലാണ് പലരും ആ വാർത്തയെ സമീപിച്ചത് ഇങ്ങനെയും രാജാക്കന്മാർ ഉണ്ടാകുമോ

2% OFF