ഹജ്ജ് തീര്‍ത്ഥാടനം സൗദി പൗരന്‍മാരും പ്രവാസികളുമായ 60,000 പേര്‍ക്കുമാത്രം

റിയാദ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്ട്രേഷന്‍ സൗദി പൗരന്മാര്‍ക്കും രാജ്യത്തെ പ്രവാസികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുമെന്ന്

സൗദി അറേബ്യ അറിയിച്ചു. വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജ് കര്‍മ്മത്തിനു അനുമതി ഉണ്ടാവില്ല.

ഈ വര്‍ഷം 60,000 തീര്‍ഥാടകരെ മാത്രമായിരിക്കും ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുവദിക്കുകയെന്ന് സൗദി ആരോഗ്യ മന്ത്രാലയവും ഹജ്ജ് മന്ത്രാലയവും അറിയിച്ചു. ഹജ്ജ് തീര്‍ത്ഥാടനം ആഗ്രഹിക്കുന്നവര്‍

ഏതെങ്കിലും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തരായവരായിരിക്കണം. രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പ് നടപടികള്‍ അനുസരിച്ച് വൈറസിനെതിരെ വാക്സിനേഷന്‍ എടുത്തവരായിരിക്കണം. 18 നും 65 വയസ്സിനും

ഇടയില്‍ പ്രായമുള്ളവര്‍ക്കുമാത്രമെ ഹജ്ജ് കര്‍മ്മത്തിന് അനുമതി ലഭിക്കുകയുള്ളൂ എന്നും മന്ത്രാലയം അറിയിച്ചു.

സൗദി അറേബ്യ മനുഷ്യന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഒന്നാം സ്ഥാനം നല്‍കുന്നു. മക്കയിലെ ഹറം പള്ളിയും മദീനയിലെ പ്രവാചക പള്ളിയിലും അതിഥികളെയും സന്ദര്‍ശകരെയും ഹജജ്, ഉംറ അനുഷ്ഠാനങ്ങള്‍ക്കായി

Madeena Munawara | Visuals From Medina - YouTube

പ്രാപ്തരാക്കാനുള്ള രാജ്യത്തിന്റെ നിരന്തരമായ താല്‍പ്പര്യത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രാലയം അറിയിച്ചു. ജൂലൈ പകുതിയോടെയാണ് ഹജ്ജ് കര്‍മ്മത്തിന് തുടക്കമാവുക.

Leave a Reply

Your email address will not be published. Required fields are marked *

2% OFF