പി.കെ. സഹീദ് ഭായ് എന്ന സ്നേഹ ദീപം
❄️
💡
യൂറോപ്പിന്റെ സൗന്ദര്യവും മലബാറിന്റെ സാംസ്കാരിക പൈതൃകവും ഒത്തിണങ്ങിയ പി കെ സഹീദ് ഭായ് ബെങ്കളൂരു കെഎംസിസി-യുടെ കരുത്തും വെളിച്ചവുമാണ്.

ബിസിനസ് രംഗത്ത് ഉന്നതമായ സ്ഥാനം കൈവരിച്ചപ്പഴും ചാരിറ്റിയും സഹായമനസ്കതയും കൂടപ്പിറപ്പിനെ പോലെ കൂടെകൊണ്ട് നടക്കുന്ന ഉദാരമതിയാണ് ഈ അമേരിക്കൻ വ്യവസായിയും മെക്കാത്തി എക്സ്പ്രസ് കാർഗോ എം ഡി യുമായ സഹീദ് ഭായ് കഴിഞ്ഞ ദുബായ് യാത്രയിൽ അദ്ദേഹത്തെ നേരിൽക്കണ്ടിരുന്നു എല്ലാ പ്രവർത്തനങ്ങളും നേരിട്ട് ചോദിച്ചു മനസ്സിലാക്കി സഹായങ്ങൾ വാഗ്ദാനം ചെയ്തു.
എമിറേറ്റ്സിലും യുനൈറ്റഡ് സ്റ്റേറ്റ്സുകളിലും പരന്ന് കിടക്കുന്ന ബിസിനസുകാരൻ്റെ തിരക്കുകൾക്കിടയിലും ബെങ്കളൂരു കെഎംസിസി-യുടെ ശബ്ദ്ദം കേർക്കാൻ താൽപര്യം കാണിക്കുന്ന മനുഷ്യ സ്നേഹിയെ കുറിച്ച് ഞാൻ പലവട്ടം എഴുതിയിട്ടുണ്ട് എത്ര എഴുതിയാലും വായിച്ചാലും തീരാത്ത ഒരു പുസ്തകമാണ് ആ മനുഷ്യൻ.
എസ് ടി സി എച്ച് നിർമ്മാണം, മാസ്സ് മാര്യേജ്, പാലിയേറ്റീവ് ഹോം കെയർ പ്രവർത്തനങ്ങൾ, റിലീഫ്, കോവിഡ് കാലത്തെ സഹായങ്ങൾ തുടങ്ങിയ പണചെലവുളള എല്ലാവിധ സഹായപ്രർത്തനങ്ങൾക്കും സഹീദ് ഭായ് അകമഴിഞ്ഞ് ഈ പ്രസ്ഥാനത്തെ സഹായിച്ചിട്ടുണ്ട്.
പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഓരോമാസവും, റിലീഫ് പ്രവർത്തനങ്ങൾക്ക് പ്രതിവർഷവും അവർ തരുന്ന സംഖ്യ പട്ടിണി പാവങ്ങൾക്കും കിടപ്പ് രോഗികൾക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ആശ്വാസം പകരുന്നതാണ്.
കമ്മിറ്റിയുടെ പരിധിക്കുള്ളിൽ താങ്ങാൻ പറ്റാത്ത ഭാരിച്ച ചിലവ് വരുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ആവശ്യങ്ങൾ പറഞ്ഞു വാട്സപ്പിൽ കൂടി അദ്ദേഹത്തിന് ഒരു വോയിസിട്ടാൽ അദ്ദേഹം അത് ഏറ്റെടുത്തിരിക്കും.
കാലമിത്രയായിട്ടും നോ എന്നും നോക്കാമെന്നുമുളള താൽക്കാലിക വാക്കുകൾ പറഞ്ഞ് അഭിനയിക്കാത്ത പച്ചയായ മനുഷ്യനാണ് തലശ്ശേരി പാൽകണ്ടി തറവാട്ടിൽ നിന്നും ഭൂഖണ്ഡങ്ങൾക്ക് മീതെ പറന്നുയർന്ന പി കെ സഹീദ് എന്ന ബിസിനസ് മാൻ.
ജീവിതത്തിനും മരണത്തിനും ഇടയിലെ ചെറിയ വഴികളിലൂടെ സത്യസന്ധവും സുതാര്യവുമായ നന്മകൾ ചെയ്തു പോകുന്നവരെ ജഗനിയന്താവായ സൃഷ്ടാവ് ഒറ്റപ്പെടുത്തില്ല ജീവിതത്തിലും പ്രവർത്തനങ്ങളിലും അവൻ്റെ ഔദാര്യവും കാരുണ്യവും കരകവിഞ്ഞൊഴുകും പലവട്ടം അത്തരം സന്ദർഭങ്ങൾ ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട് എല്ലാം അറിയുന്നവനും കേൾക്കുന്നവനും നീയാണ് തമ്പുരാനെ ഒരുപാട് ആളുകളുടെ പ്രാർതഥനയുടെയും സഹായങ്ങളുടെയും കൺമുന്നിലെ സാക്ഷികളാണ് ബെങ്കളൂരു കെഎംസിസി-യുടെ ഈ കാണുന്ന പ്രതാപങ്ങൾ മുഴുവനും.
ഞങ്ങളുടെ സഹീദ് സാഹിബിനെ പോലെ മറിച്ചൊന്നും പ്രതീക്കാത പലരും നീ അവർക്ക് നൽകിയതിൽ നിന്നും അളവില്ലാതെ തന്ന് ഞങ്ങളുടെ കൂടെ കാലവും നേരവും നോക്കാതെ ധീരമായി നിലകൊള്ളുന്നുണ്ട്.
അത്തരം മനുഷ്യർക്ക് പകരം നൽകാൻ ഈ കൈകളിൽ ഒന്നുമല്ല നിന്റെ ഖജനാവ് വിശാലമായതാണല്ലോ നീ അവരുടെ ആവശ്യങ്ങൾ പരിഹരിച്ചു ബിസിനസുകളിൽ എന്നും പച്ചപ്പിനെ നിലനിർത്തികൊടുക്കണെ എന്ന പ്രാർത്ഥനയോടെ….
എല്ലാറ്റിനും താക്കോൽ ഉണ്ട് സ്വർഗ്ഗത്തിന്റെ താക്കോൽ ‘ദരിദ്രനോടുള്ള സ്നേഹമാണ്’ എന്ന നബിവചനത്തോടെ ഈ വരികൾ തൽക്കാലം ചുരുക്കുന്നു.
എം.കെ.നൗഷാദ്.