ഓൺലൈൻ അധ്യയന വർഷം ഇന്നുമുതൽ

ഓൺലൈൻ’ അധ്യയന വർഷം ഇന്നുമുതൽ

തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകളെ ആശ്രയിച്ച് വീണ്ടുമൊരു അധ്യയന വർഷത്തിന് ചൊവ്വാഴ്ച തുടക്കമാകും. പ്രവേശനം പൂർത്തിയായില്ലെങ്കിലും മൂന്നരലക്ഷത്തോളം കുട്ടികൾ ഈ വർഷവും ഒന്നാം ക്ലാസിലെത്തുമെന്നാണു കരുതുന്നത്. വെർച്വൽ പ്രവേശനോത്സവമാണ് ഇത്തവണ. തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്കൂളിലാണ് ഡിജിറ്റൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം.

കഴിഞ്ഞവർഷവും കോവിഡ് വ്യാപനംമൂലം ഓൺലൈൻ ക്ലാസുകളായിരുന്നു ആശ്രയം. വിക്ടേഴ്‌സ് ചാനൽ വഴി ആദ്യം ക്ലാസുകളുടെ ട്രയലായിരിക്കും നടക്കുക. രണ്ടാഴ്ചയ്ക്കുശേഷം റിവിഷനുണ്ടാകും. തുടർന്ന് യഥാർഥ ക്ലാസ് ആരംഭിക്കും. വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ക്ലാസുകൾക്കുപുറമേ അതത് സ്കൂളുകളിൽനിന്നുകൂടി ക്ലാസ് എടുക്കണമെന്ന നിർദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്.

പാഠപുസ്തക വിതരണം 15-നകം പൂർത്തിയാക്കാനാണ് ശ്രമം. യൂണിഫോം വിതരണവും പതിവുപോലെയുണ്ടാകും. പൊതു യൂണിഫോമുള്ളയിടത്ത് തുണിക്കുപകരം പണമായി 600 രൂപയായിരിക്കും ഒരു കുട്ടിക്കു നൽകുക.

Leave a Reply

Your email address will not be published. Required fields are marked *

2% OFF