ബെംഗളൂരു : സംസ്ഥാനത്ത് ജൂൺ 7 വരെ ലോക്ക് ഡൗൺ നീട്ടി കോവിഡ് വിദഗ്ധ സമിതിയുടെ അഭിപ്രായത്തെ തുടർന്നാണ് ഈ തീരുമാനം എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു.
മുൻപ് മെയ് 24 വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്, അത് ജൂൺ 7 രാവിലെ 6 മണിവരെയാണ് നീട്ടിയത്.
സമ്പൂർണ ലോക്ക്ഡൗണിൽ ഇതുവരെ തുടർന്നിരുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ തന്നെ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
രാവിലെ 6 മുതൽ 10 വരെ അവശ്യസാധനങ്ങൾ ലഭിക്കും എന്നാൽ 9:45 ന് ജനങ്ങൾ വീട്ടിലെത്തിയിരിക്കണമെന്ന് യെദിയൂരപ്പ ഇന്ന് നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ബെംഗളൂരുവിൽ സമ്പൂർണ ലോക്ക് ഡൗൺ കർശ്ശനമായി നടപ്പിലാക്കും